Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുഎസ് സ്റ്റേറ്റ്, ഡിഫന്‍സ് സെക്രട്ടറിമാരെ പ്രധാനമന്ത്രി സ്വീകരിച്ചു

യുഎസ് സ്റ്റേറ്റ്, ഡിഫന്‍സ് സെക്രട്ടറിമാരെ പ്രധാനമന്ത്രി സ്വീകരിച്ചു


യു.എസ് സ്റ്റേറ്റ് സെക്രട്ടറി, ബഹുമാനപ്പെട്ട ശ്രീ. ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി എച്ച്.ഇ. ശ്രീ ലോയ്ഡ് ഓസ്റ്റിന്‍ എന്നിവര്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

ഇന്ത്യന്‍ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ എന്നിവരുമായി ‘2+2’ മാതൃകയില്‍ നടത്തിയ ചര്‍ച്ചകളെ കുറിച്ച് രണ്ട് സെക്രട്ടറിമാരും പ്രധാനമന്ത്രിയെ അറിയിച്ചു.

പ്രതിരോധം, അര്‍ദ്ധചാലകങ്ങള്‍, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യ, ബഹിരാകാശം, ആരോഗ്യം എന്നിവയുള്‍പ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതിയും, 2023 ജൂണില്‍ പ്രധാനമന്ത്രിയുടെ യുഎസിലേക്കുള്ള സന്ദര്‍ശനവും ന്യൂഡെല്‍ഹിയില്‍ നടന്ന ജി 20ക്കിടെ ഇരു നേതാക്കളും തമ്മിലല്‍ നടന്ന കൂടിക്കാഴ്ചയും അവര്‍ എടുത്തുപറഞ്ഞു.

എല്ലാ മേഖലകളിലെയും ആഴത്തിലുള്ള സഹകരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ ആഗോള തന്ത്രപ്രധാന പങ്കാളിത്തം ജനാധിപത്യത്തിലും ബഹുസ്വരതയിലും നിയമവാഴ്ചയോടുള്ള ആദരവിലും ഊന്നിയിരിക്കുന്നതായും ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ ഉള്‍പ്പെടെ പരസ്പര താല്‍പ്പര്യമുള്ള വിവിധ മേഖലാതല, ആഗോള വിഷയങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങളും അവര്‍ കൈമാറി. ഈ വിഷയങ്ങളില്‍ ഇന്ത്യയും യുഎസും തമ്മില്‍ അടുത്ത ഏകോപനം തുടരേണ്ടതിന്റെ ആവശ്യകത അവര്‍ ഊന്നിപ്പറഞ്ഞു.

പ്രസിഡണ്ട് ബൈഡന് ഊഷ്മളമായ ആശംസകള്‍ അറിയിച്ച പ്രധാനമന്ത്രി, അദ്ദേഹവുമായി തുടര്‍ന്നും ആശയവിനിമയം നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

__NK–