യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
കഴിഞ്ഞ മാസം വാഷിംഗ്ടൺ ഡി.സി സന്ദർശിച്ചതും പ്രസിഡന്റ് ട്രംപുമായി നടത്തിയ വളരെ ഫലപ്രദമായ ചർച്ചകളും പ്രധാനമന്ത്രി ഊഷ്മളമായി അനുസ്മരിച്ചു.
യുഎസ് സന്ദർശന വേളയിൽ തുൾസി ഗബ്ബാർഡുമായുണ്ടായ കൂടിക്കാഴ്ചയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. പ്രതിരോധം, നിർണായക സാങ്കേതികവിദ്യകൾ, ഭീകരവാദത്തിനെതിരായ പോരാട്ടം, ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യൽ എന്നിവയിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിൽ അവരുടെ നിർണായക പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
പ്രസിഡന്റ് ട്രംപിന്റെ രണ്ടാം ടേമിൽ യുഎസിൽ നിന്നുള്ള ആദ്യ ഉന്നതതല ഇന്ത്യാ സന്ദർശനം എന്ന നിലയിൽ അവരുടെ സന്ദർശനത്തിന്റെ പ്രത്യേക പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ട്രംപിന് ഊഷ്മളമായ ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഈ വർഷാവസാനം അദ്ദേഹത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ താനും ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് കൂട്ടിച്ചേർത്തു.
***
SK
Glad to welcome @TulsiGabbard to India. Exchanged views on further advancing the India-U.S. Comprehensive Global Strategic Partnership. Both countries are committed to combating terrorism and enhancing maritime and cyber security cooperation.@DNIGabbard pic.twitter.com/kAg7efPv6n
— Narendra Modi (@narendramodi) March 17, 2025