യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ജെയ്ക് സള്ളിവൻ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് സന്ദർശിച്ചു.
ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതിയെക്കുറിച്ച് എൻഎസ്എ സള്ളിവൻ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. അമേരിക്കൻ പ്രസിഡൻറ് ബൈഡൻ പ്രധാനമന്ത്രിയെ ഔദ്യോഗിക സന്ദർശനത്തിൽ സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന്റെ വളർച്ചയിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി.
ഫലപ്രദമായ സന്ദർശനവും, പ്രസിഡൻറ് ബൈഡനുമായി പരസ്പര താൽപ്പര്യമുള്ള ഉഭയകക്ഷി, മേഖലാ , ആഗോള വിഷയങ്ങളിൽ ഹൃദയാവർജ്ജകമായ സംഭാഷണവും പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
–ND–
Glad to receive US National Security Advisor @JakeSullivan46. Reviewed progress under India-US Initiative on Critical & Emerging Technologies (iCET) and other issues of bilateral cooperation. Look forward to meeting @POTUS @JoeBiden during my upcoming State Visit to the US. pic.twitter.com/jqG77WgMIE
— Narendra Modi (@narendramodi) June 13, 2023