Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുഎഇ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

യുഎഇ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി   ശ്രീ. നരേന്ദ്ര മോദി  2023 ജൂലായ് 15-ന് അബുദാബിയിൽ വെച്ച് യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി  ഒറ്റയ്ക്കും,  പ്രതിനിധി തലത്തിലും കൂടിക്കാഴ്ച നടത്തി.

വ്യാപാരം, നിക്ഷേപം, ഫിൻടെക്, ഊർജം, പുനരുപയോഗം, കാലാവസ്ഥാ പ്രവർത്തനം, ഉന്നത വിദ്യാഭ്യാസം, ജനങ്ങളുമായുള്ള ബന്ധം എന്നിവയുൾപ്പെടെ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ വിവിധ തലങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ ചർച്ചകൾ ഇരു നേതാക്കളും നടത്തി. മേഖലാ , ആഗോള വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു.

താഴെ പറയുന്ന  മൂന്ന് സുപ്രധാന രേഖകളുടെ  കൈമാറ്റത്തിന്  ഇരു നേതാക്കളും സാക്ഷ്യം വഹിച്ചു.

അതിർത്തി കടന്നുള്ള ഇടപാടുകൾക്കായി പ്രാദേശിക കറൻസികളുടെ (INR – AED) ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നതിനായി ആർബിഐയും യുഎഇ സെൻട്രൽ ബാങ്കും തമ്മിലുള്ള ധാരണാപത്രം.

പേയ്‌മെന്റ്, സന്ദേശമയയ്‌ക്കൽ സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഉഭയകക്ഷി സഹകരണത്തിനായി ആർബിഐയും യുഎഇ സെൻട്രൽ ബാങ്കും തമ്മിലുള്ള ധാരണാപത്രം

ഐഐടി ഡൽഹി – അബുദാബി, യുഎഇ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കായി ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയം, അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്, ഐഐടി ഡൽഹി എന്നിവ തമ്മിലുള്ള ധാരണാപത്രം

യോഗത്തിന് ശേഷം സംയുക്ത പ്രസ്താവന ഇറക്കി. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പ്രത്യേക സംയുക്ത പ്രസ്താവനയും പുറത്തിറക്കി.

 

ND