Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൻ കി ബാത് പരിപാടിയിലേക്ക് പ്രധാനമന്ത്രി നിർദ്ദേശങ്ങൾ ക്ഷണിച്ചു


2025 മാർച്ച് 30 ന് പ്രക്ഷേപണം ചെയ്യുന്ന മൻ കി ബാത് പരിപാടിയിലേക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചു.

ഈ മാസത്തെ മൻ കി ബാത് പരിപാടിക്കായി വൈവിധ്യമാർന്ന നിർദ്ദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നതിൽ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു;

“ഈ മാസം 30 -ആം തീയതിയിലെ #MannKiBat-ന് വൈവിധ്യമാർന്ന നിർദ്ദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നതിൽ സന്തോഷമുണ്ട്. സാമൂഹിക നന്മയ്ക്കായുള്ള കൂട്ടായ ശ്രമങ്ങളുടെ ശക്തിയെ ഈ നിർദ്ദേശങ്ങൾ ഉയർത്തിക്കാട്ടുന്നു. ഈ പതിപ്പിലേക്ക് നിങ്ങളുടെ ആശയങ്ങൾ പങ്കുവെയ്ക്കാൻ ഞാൻ കൂടുതൽ പേരെ ക്ഷണിക്കുന്നു.

https://www.mygov.in/group-issue/inviting-ideas-mann-ki-baat-prime-minister-narendra-modi-30th-march-2025/?target=inapp&type=group_issue&nid=357950”

 

-NK-