2022 സെപ്റ്റംബർ 25-ന് രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന മൻ കി ബാത്തിന്റെ വരാനിരിക്കുന്ന ലക്കത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും പങ്കിടാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ ക്ഷണിച്ചു. ആശയങ്ങൾ MyGov, Namo App എന്നിവയിൽ പങ്കിടാം അല്ലെങ്കിൽ സന്ദേശം റെക്കോർഡ് ചെയ്യാൻ 1800-11-7800 എന്ന നമ്പർ ഡയൽ ചെയ്യാം. 1922-ൽ മിസ്ഡ് കോൾ ചെയ്താൽ എസ്എംഎസിൽ ലഭിക്കുന്ന ലിങ്ക് പിന്തുടർന്ന് ആർക്കും തങ്ങളുടെ നിർദ്ദേശങ്ങൾ പ്രധാനമന്ത്രിക്ക് നേരിട്ട് നൽകാം.
MyGov ക്ഷണം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“നമ്മുടെ സമൂഹത്തിൽ നല്ല മാറ്റങ്ങൾ വരുത്തിയ ഇന്ത്യയിലുടനീളമുള്ള വൈവിധ്യമാർന്ന ഇൻപുട്ടുകളാലും പ്രചോദനാത്മകമായ കൂട്ടായ പരിശ്രമങ്ങളാലും മൻ കി ബാത്ത് സമ്പന്നമാണ്. എല്ലായ്പ്പോഴും എന്നപോലെ, ഈ മാസം 25-നുള്ള ലക്കത്തിന് നിങ്ങളുടെ ആശയങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്.”
#MannKiBaat is enriched by diverse inputs and inspiring collective efforts across India which have brought positive changes in our society. Like always, I look forward to receiving your inputs for this month’s episode which will take place on the 25th. https://t.co/GZyrY61gpk
— Narendra Modi (@narendramodi) September 12, 2022
*****
ND
#MannKiBaat is enriched by diverse inputs and inspiring collective efforts across India which have brought positive changes in our society. Like always, I look forward to receiving your inputs for this month's episode which will take place on the 25th. https://t.co/GZyrY61gpk
— Narendra Modi (@narendramodi) September 12, 2022