Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൻ കി ബാത്തിനായുള്ള ആശയങ്ങൾ പങ്കിടാൻ പ്രധാനമന്ത്രി ജനങ്ങളെ ക്ഷണിച്ചു


2022 ഡിസംബർ 25 ന് രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന  മൻ കി ബാത്തിന്റെ അടുത്ത ലക്കത്തിലേയ്ക്ക്  തങ്ങളുടെ ആശയങ്ങൾ  പങ്കിടാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജനങ്ങളെ ക്ഷണിച്ചു. NaMo App, MyGov എന്നിവയിൽ എഴുതാനോ 1800-11-7800 എന്ന നമ്പറിൽ തങ്ങളുടെ സന്ദേശം രേഖപ്പെടുത്താനോ ശ്രീ മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.

MyGov ന്റെ ക്ഷണം പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“2022-ലെ അവസാന മൻ കി ബാത്ത്‌  ഈ മാസം 25-ന് നടക്കും. പരിപാടിയിലേക്കുള്ള  നിങ്ങളുടെ ആശയങ്ങൾ  സ്വീകരിക്കാൻ ഞാൻ ആകാംക്ഷയിലാണ്. NaMo App, MyGov-ൽ എഴുതാനോ 1800-11-7800 എന്ന നമ്പറിൽ നിങ്ങളുടെ സന്ദേശം റെക്കോർഡ് ചെയ്യാനോ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.”.

***

–ND–