Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൗലാന ആസാദിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു


മൗലാനാ ആസാദിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. വിജ്ഞാനത്തിന്റെ പ്രകാശഗോപുരമായി മൗലാനാ ആസാദിനെ വിശേഷിപ്പിച്ച ശ്രീ മോദി ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം വഹിച്ച പങ്കിനെയും പ്രശംസിച്ചു.

”ഇന്ന് മൗലാന ആസാദിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ഞങ്ങള്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. വിജ്ഞാനത്തിന്റെ പ്രകാശഗോപുരമെന്ന നിലയിലും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ വഹിച്ച പങ്കിന്റെ പേരിലും അദ്ദേഹം സ്നേഹപൂര്‍വ്വം സ്മരിക്കപ്പെടുന്നു. ആഴത്തിലുള്ള ചിന്തകനും മികച്ച എഴുത്തുകാരനുമായിരുന്നു അദ്ദേഹം. വികസിതവും ശാക്തീകരിക്കപ്പെട്ടതുമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഞങ്ങള്‍ക്ക് പ്രചോദനമേകുന്നു” – എക്സ് പോസ്റ്റില്‍ ശ്രീ മോദി കുറിച്ചു.

***

SK