Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​മൗറീഷ്യസ് പ്രസിഡന്റ് ധരംബീർ ഗോഖൂൾ ആതിഥേയത്വം വഹിച്ച മധ്യാഹ്നവിരുന്നിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളു​ടെ പൂർണരൂപം

​മൗറീഷ്യസ് പ്രസിഡന്റ് ധരംബീർ ഗോഖൂൾ ആതിഥേയത്വം വഹിച്ച മധ്യാഹ്നവിരുന്നിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളു​ടെ പൂർണരൂപം


ആദരണീയനായ പ്രസിഡന്റ് ധരം​ബീർ ഗോഖൂൾ,

പ്രഥമവനിത ബൃന്ദ ഗോഖൂൾ,

ആദരണീയനായ വൈസ് പ്രസിഡന്റ് റോബർട്ട് ഹങ്‌​ലെ,

പ്രധാനമന്ത്രി രാംഗൂലം,

വിശിഷ്ടാതിഥികളേ,

 

മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷങ്ങളിൽ ‌ഒരിക്കൽകൂടി മുഖ്യാതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം ബഹുമതിയാണ്.

ഊഷ്മളമായ ആതിഥ്യമര്യാദയ്ക്കും ബഹുമാനത്തിനും ആദരണീയനായ രാഷ്ട്രപതിയോടു ഞാൻ നിർവ്യാജമായി നന്ദി പറയുന്നു.

ഈ ഒത്തുചേരൽ ഭക്ഷണത്തിനുവേണ്ടി മാത്രമല്ല; ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ആഴമേറിയതും ശാശ്വതവുമായ ബന്ധത്തിന്റെ തെളിവുകൂടിയാണിത്.

മൗറീഷ്യസിലെ പാചകശൈലി സ്വാദിനാൽ സമ്പന്നമാണ്; മാത്രമല്ല, രാജ്യത്തിന്റെ ഊർജസ്വലമായ സാമൂഹ്യവൈവിധ്യത്തെയും അതു പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യയുടെയും മൗറീഷ്യസിന്റെയും പൊതുവായ പൈതൃകത്തെ ഇതുൾക്കൊള്ളുന്നു.

മൗറീഷ്യസിന്റെ ആതിഥ്യമര്യാദയുടെ ഓരോ ഭാവവും നമ്മുടെ ശാശ്വതസൗഹൃദത്തിന്റെ ഊഷ്മളതയും മാധുര്യവും ഉൾക്കൊള്ളുന്നു.

ഈ പ്രത്യേക അവസരത്തിൽ, ആദരണീയനായ പ്രസിഡന്റ് ധരംബീർ ഗോഖൂളിന്റെയും ബൃന്ദ ഗോഖൂളിന്റെയും മികച്ച ആരോഗ്യത്തിനും ക്ഷേമത്തിനും ഞാൻ എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. മൗറീഷ്യസ് ജനതയ്ക്കു തുടർച്ചയായ പുരോഗതിയും സമൃദ്ധിയും സന്തോഷവും ഞാൻ ആശംസിക്കുന്നു. കൂടാതെ, ശാശ്വതമായ നമ്മുടെ പങ്കാളിത്തത്തോടുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത ഞാൻ ആവർത്തിച്ചുറപ്പിക്കുന്നു.

ജയ് ഹിന്ദ്!

വീവെ മൗറീസ്!

***

SK