Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നോത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നോത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 സെപ്തംബർ 8ന് മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാർ ജുഗ്നോത്തുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായാണ് ശ്രീ ജുഗ്നോത്ത് ഇന്ത്യയിലെത്തിയത്.

‘അതിഥി രാജ്യം’ എന്ന നിലയിൽ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ മൗറീഷ്യസിന് നൽകിയ പ്രത്യേക ക്ഷണത്തിന് പ്രധാനമന്ത്രി ജുഗ്നോത്ത് നന്ദി പറഞ്ഞു. ഇന്ത്യയുടെ അധ്യക്ഷതയ്ക്കു കീഴിലുള്ള ജി20 യുടെ വിവിധ കർമസമിതികളിലും മന്ത്രിതല യോഗങ്ങളിലും മൗറീഷ്യസിന്റെ സജീവ പങ്കാളിത്തത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ജി20 പരിപാടികളിൽ ഇരു നേതാക്കളും സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബഹുമുഖ ഉഭയകക്ഷി സഹകരണം ഇരു നേതാക്കളും അവലോകനം ചെയ്തു. 30-ലധികം പ്രതിനിധി സന്ദർശനങ്ങൾ നടക്കുകയും 23 ഉഭയകക്ഷി കരാറുകൾ ഒപ്പുവയ്ക്കുകയും ചെയ്ത കഴിഞ്ഞ വർഷം ഉഭയകക്ഷി വിനിമയങ്ങളുടെ ദ്രുതഗതിയിലുള്ള വേഗത അവർ ചൂണ്ടിക്കാട്ടി.

ചാന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിച്ച മൗറീഷ്യസ് പ്രധാനമന്ത്രി ജുഗ്‌നോത്ത് ബഹിരാകാശ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കുകയും ചെയ്തു.

NS