Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൗറീഷ്യസ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശ്രീ. പ്രവിന്ദ് കുമാര്‍ ജുഗ്നോഥിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


മൗറീഷ്യസ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശ്രീ. പ്രവിന്ദ് കുമാര്‍ ജുഗ്നോഥിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ അഭിനന്ദനം അറിയിച്ചു.

അഭിനന്ദനനത്തിനു ജുഗ്നോഥ് നന്ദി അറിയിച്ചു.

കാലാതിവര്‍ത്തിയും സവിശേഷവുമായ ഇന്ത്യ-മൗറീഷ്യസ് ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിനുള്ള ബാധ്യത ഇരുവരും സംഭാഷണത്തിനിടെ ഊട്ടിയുറപ്പിച്ചു.

ഇന്ത്യ-മൗറീഷ്യസ് ബന്ധം മെച്ചപ്പെടുത്തുന്നതില്‍ അധികാരമൊഴിയുന്ന മൗറീഷ്യസ് പ്രധാനമന്ത്രി സര്‍ അനെറൂദ് ജുഗ്നോഥ് വഹിച്ച പങ്കിനെയും പ്രധാനമന്ത്രി പ്രശംസിച്ചു.