മൗറീഷ്യസ് റിപ്പബ്ലിക് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ. പ്രവിന്ദ് ജുഗനാഥ ജീ, മുതിര്‍ന്ന മന്ത്രിമാരേ, മൗറീഷ്യസിലെ വിശിഷ്ട വ്യക്തികളേ, വിശിഷ്ടരായ സുഹൃത്തുക്കളേ, സുഹൃത്തുക്കളേ, നമസ്കാരം! ബോഞ്ചോര്! ഗുഡ് ആഫ്റ്റര്‍നൂണ്‍!
മൗറിഷ്യസിലെ സുഹൃത്തുക്കള്‍ക്കെല്ലാം ഊഷ്മളമായ ആശംസകള്‍ നേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഈ അവസരം നാം രണ്ടു രാഷ്ട്രങ്ങള്‍ക്കും സവിശേഷമായ അവസരമാണ്. നമ്മുടെ പൊതു ചരിത്രത്തിലും പാരമ്പര്യത്തിലും സഹകരണത്തിലും പുതിയ അധ്യായമാണ് ഇത്. മൗറീഷ്യസ് ഇന്ത്യന്‍ ഓഷ്യന്‍ ഐലന്‍ഡ് ഗെയിംസിന് മൗറീഷ്യസ് ആതിഥ്യമരുളിയതും നേട്ടം കൊയ്തതും അടുത്തിടെയാണ്.
നാം രണ്ടു രാഷ്ട്രങ്ങളും ‘ദുര്‍ഗാ പൂജ’ ആഘോഷിച്ചുവരികയാണ്. വൈകാതെ നാം ദീപാവലി ആഘോഷിക്കും. ഈ ആഘോഷങ്ങള്‍ മെട്രോ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം കൂടുതല്‍ സന്തോഷപ്രദമാക്കുന്നു.
മാലിന്യമുക്തവും ഫലപ്രദവും സമയലാഭം നല്‍കുന്നതുമായ ഗതാഗത സംവിധാനമാണു മെട്രോ. അതു സാമ്പത്തിക മേഖലയ്ക്കും വിനോദസഞ്ചാരത്തിനും ഊര്‍ജമേകും.
ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന മറ്റൊരു പദ്ധതിയായ മികച്ച ഇ.എന്‍.ടി. ആശുപത്രി മെച്ചപ്പെട്ട ആരോഗ്യസംരക്ഷണത്തിനു സഹായകമാകും. ഊര്‍ജസംരക്ഷണം ഉറപ്പുവരുത്തുന്ന കെട്ടിടമുള്ള ആശുപത്രി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുക കടലാസ് രഹിതമായി ആയിരിക്കും.
ഈ രണ്ടു പദ്ധതികളും മൗറീഷ്യസ് ജനതയ്ക്കു സേവനം പകരും. മൗറീഷ്യസിന്റെ വികസനത്തിനായുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമാണ് ഇത്.
ഈ പദ്ധതികള്‍ക്കായി ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ രാപകലില്ലാതെ, മഴയത്തും വെയിലത്തും പ്രയത്നിച്ചിട്ടുണ്ട്.
മുന്‍ ശതാബ്ദങ്ങളില്നിന്നു വ്യത്യസ്തമായി നാം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതു ജനങ്ങളുടെ മെച്ചമാര്‍ന്ന ഭാവിക്കായാണ്.
മൗറീഷ്യസിനായി ആധുനിക അടിസ്ഥാനസൗകര്യവും സേവനങ്ങളും രൂപകല്പന ചെയ്ത പ്രധാനമന്ത്രി പ്രവിന്ദ് ജുഗനാഥിന്റെ വീക്ഷണത്തോടുകൂടിയ കാഴ്ചപ്പാടിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നതില്‍ നിര്‍ണായകമായിരുന്നത് അദ്ദേഹത്തിന്റെയും മൗറീഷ്യസ് ഗവണ്മെന്റിന്റെയും പിന്തുണയാണ്. അതിനു ഞാന്‍ ആത്മാര്‍ഥമായി നന്ദി അറിയിക്കുന്നു.
സുഹൃത്തുക്കളേ,
പൊതുജന താല്പര്യമുള്ള ഈ പദ്ധതികൡും മറ്റു പദ്ധതികളിലും പങ്കാൡയാകാന് സാധിച്ചതില്‍ ഇന്ത്യക്ക് അഭിമാനമുണ്ട്.
കഴിഞ്ഞ വര്‍ഷം സംയുക്ത പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ഇ-ടാബ്ലെറ്റുകള് നല്‍കിയിരുന്നു.
പുതിയ സുപ്രീം കോടതി കെട്ടിടവും ആയിരം സാമൂഹിക പാര്‍പ്പിട യൂണിറ്റുകളും അതിവേഗം പൂര്‍ത്തിയാകും.
പ്രധാനമന്ത്രി ജുഗനാഥ് അഭിപ്രായപ്പെട്ടതു പ്രകാരമുള്ള റീനല്‍ കേന്ദ്രവും മെഡി ക്ലിനിക്കുകളും മേഖലാതല ആരോഗ്യ കേന്ദ്രങ്ങളും നിര്‍മിക്കുന്നതിന് ഇന്ത്യ സഹായിക്കുമെന്നു പ്രഖ്യാപിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്.
സുഹൃത്തുക്കളേ,
ഇന്ത്യയും മൗറീഷ്യസും വൈജാത്യങ്ങള്‍ നിറഞ്ഞതും സജീവമായതുമായ ജനാധിപത്യ രാജ്യങ്ങളാണ്. ജനതയുടെ അഭിവൃദ്ധിക്കായും മേഖലയുടെയും ലോകത്തിന്റെ തന്നെയും അഭിവൃദ്ധിക്കായും പ്രവര്‍ത്തിക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണ്.
നമുക്കു പരസ്പരമുള്ള കരുതല്‍ പല തരത്തിലും പ്രകടമാകുന്നുണ്ട്.
ഈ വര്‍ഷം നടന്ന ഏറ്റവും ബൃഹത്തായ പ്രവാസി ഭാരതീയ ദിവസത്തിലെ മുഖ്യാതിഥിയെന്ന നിലയിലും അതുപോലെതന്ന, എന്റെ രണ്ടാമതു ഗവണ്മെന്റിന്റെ ഉദ്ഘാടന വേളയിലും പ്രധാനമന്ത്രി ജുഗനാഥ് പങ്കെടുത്തിരുന്നു.
മൗറീഷ്യസിന്റെ 50ാമതു സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്കു ഞങ്ങളുടെ രാഷ്ട്രപതി ക്ഷണിക്കപ്പെട്ടിരുന്നു. മഹാത്മാ ഗാന്ധിയുടെ 150ാമതു ജന്മവാര്ഷികത്തില് മൗറീഷ്യസ് അദ്ദേഹത്തെക്കുറിച്ചുള്ള അനശ്വരമായ ഓര്‍മകള്‍ പങ്കുവെക്കുന്നു; അദ്ദേഹവുമായുള്ള സവിശേഷമായ ബന്ധം അനുസ്മരിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യന്‍ മഹാസമൂദ്രം ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള പാലമാണ്. സമൂദ്രാധിഷ്ഠിത സമ്പദ്വ്യവസ്ഥ ജനങ്ങള്‍ക്കേറെ പ്രതീക്ഷ പകരുന്നു.
മേഖലയിലെ എല്ലാവര്ക്കും സുരക്ഷയും വളര്‍ച്ചയും (സാഗര്‍) എന്ന വീക്ഷണം നാവിക സമ്പദ്വ്യവസ്ഥ, സുരക്ഷ, ദുരന്തങ്ങള്‍ നിമിത്തമുള്ള അപകടങ്ങള്‍ കുറച്ചുകൊണ്ടുവരല്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു നമുക്കു മാര്ഗദര്ശകമായിത്തീരും.
കോയലീഷന്‍ ഫോര്‍ ഡിസാസ്റ്റര്‍ റീസൈലന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ സ്ഥാപകാംഗമെന്ന നിലയില്‍ ചേര്‍ന്നതിനു മൗറീഷ്യസ് ഗവണ്മെന്റിനെ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ബഹുമാനപ്പെട്ടവരേ,
ആപ്രവാസി ഘട്ടിലെ ലോക പൈതൃക കേന്ദ്രത്തില്‍ ഒരു മാസത്തിനകം ആപ്രവാസി ദിവസ് ആഘോഷിക്കപ്പെടും. അതു നമ്മുടെ ധീരരായ പൂര്‍വികരുടെ വിജയകരമായ പോരാട്ടത്തെ കുറിക്കുന്നതായിരിക്കും.
മൗറീഷ്യസ് ഈ ശതാബ്ദത്തില്‍ വലിയ വിജയം നേടിയതിലൂടെ ആ പോരാട്ടം ഫലം കണ്ടു.
മൗറീഷ്യസ് ജനതയുടെ അനന്യസാധാരണമായ ആവേശത്തെ അഭിനന്ദിക്കുന്നു.
‘വൈവ് ലാമിഷി ആന്ത്രെ ലിന്‍ഡെ എ മോറീസ്. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സൗഹൃദം അനശ്വരമായി തുടരും.
ഇന്ത്യ-മൗറീഷ്യസ് ബന്ധം നീണ്ട കാലം നിലനില്ക്കട്ടെ.
നന്ദി. വളരെയധികം നന്ദി.
**************
Remarks by PM @narendramodi at the joint video inauguration of Metro Express and ENT Hospital projects
— PMO India (@PMOIndia) October 3, 2019
in Mauritius- “I would like to extend very warm greetings to all our friends in Mauritius. This interaction is a special occasion for our nations”.
This is a new chapter in our shared history, heritage and cooperation: PM
— PMO India (@PMOIndia) October 3, 2019
The other project inaugurated today - state-of-the-art ENT Hospital - will contribute to quality healthcare. The Hospital has an energy efficient building and will offer paper-less services: PM
— PMO India (@PMOIndia) October 3, 2019
We are proud that India has partnered Mauritius in these and other projects of direct public interest. Last year, a joint project provided e-tablets to young children.
— PMO India (@PMOIndia) October 3, 2019
The new Supreme Court building and one thousand social housing units are coming up rapidly: PM
Both India and Mauritius are diverse and vibrant democracies, committed to working for prosperity of our peoples, as well as for peace in our region and the world: PM
— PMO India (@PMOIndia) October 3, 2019
I would like to thank the Government of Mauritius for joining the Coalition for Disaster Resilient Infrastructure as a founding member: PM
— PMO India (@PMOIndia) October 3, 2019
Boosting developmental cooperation with Mauritius. Watch. https://t.co/bLmR2ZCDyK
— Narendra Modi (@narendramodi) October 3, 2019