മ്യാന്‍മാറിലെ ത്രികക്ഷി ദേശീയ പാതയിലെ റ്റി.കെ.കെ റോഡ് വിഭാഗത്തില്‍ അപ്രോച്ച് റോഡുകള്‍ ഉള്‍പ്പെടെ 69 പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. 371.58 കോടി രൂപ ചെലവിനാണ് ഇത് നിര്‍മ്മിക്കുക. റ്റി.കെ.കെ റോഡ് വിഭാഗത്തില്‍ എല്ലാ കാലാവസ്ഥയിലും ഗതാഗതം ഉറപ്പാക്കാന്‍ ഇതു വഴി സാധിക്കും.
നിര്‍ദ്ദിഷ്ട ഇംഫാല്‍- മന്‍ഡാലെ ബസ്സിന്റെ റൂട്ട് കൂടിയാണിത്. ഇന്ത്യയ്ക്കും മ്യാന്‍മാറിനുമിടയില്‍ ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനും ഇതു സഹായിക്കും.