Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മ്യാന്‍മറിലെ ഗതാഗത പദ്ധതിയുടെ അടങ്കല്‍ പുതുക്കി


മ്യാന്‍മറില്‍ ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിക്കുന്ന കലാടന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് ഗതാഗത പദ്ധതിയുടെ 2904.04 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ പ്രദേശത്തേക്ക് ഒരു ബദല്‍ പാത ഒരുക്കുന്ന ഈ പദ്ധതി മേഖലയുടെ സാമ്പത്തിക പൂര്‍ത്തിയ്ക്ക് വഴിയൊരുക്കും. ഇന്ത്യയും മ്യാന്‍മറും തമ്മിലുള്ള സാമ്പത്തികവും വാണിജ്യപരവും തന്ത്രപരവുമായ ബന്ധങ്ങള്‍ പരിപോഷിപ്പിക്കാനും ഈ പദ്ധതി വഴിയൊരുക്കും.