Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലറുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ആംഗ് സാന്‍ സൂ കിയുമായി 2019 നവംബര്‍ 03 ന് ആസിയാന്‍-ഇന്ത്യാ ഉച്ചകോടിയ്ക്കിടയില്‍ കൂടിക്കാഴ്ച നടത്തി. അദ്ദേഹം അവസാനമായി മ്യാന്‍മര്‍ സന്ദര്‍ച്ച 2017 സെപ്റ്റംബറിലേയും 2018 ജനുവരിയിലെ ആസിയാന്‍-ഇന്ത്യ അനുസ്മരണസമ്മേളനത്തിന് സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഇന്ത്യ സന്ദര്‍ശിച്ചതും അനുസ്മരിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാനമായ പങ്കാളിത്തത്തിന്റെ പുരോഗതിയില്‍ നേതാക്കള്‍ സംതൃപ്തി രേഖപ്പെടുത്തി.

ഇന്ത്യയുടെ കിഴക്കോട്ട് നോക്കു നയത്തിലെ ഉപമാര്‍ഗ്ഗത്തിലേയും അയല്‍പക്കക്കാര്‍ ആദ്യം നയത്തിലെയും പങ്കാളിയെന്ന നിലയില്‍ മ്യാന്‍മറിന് ഇന്ത്യ നല്‍കിയിട്ടുള്ള മുന്‍ഗണയ്ക്ക് പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. ഈ ലക്ഷ്യത്തിലേക്കായി മ്യാന്‍മറിലേക്കും അവിടെ നിന്ന് ദക്ഷിണപൂര്‍വേഷ്യയിലേക്കും റോഡുകള്‍, തുറമുഖങ്ങള്‍ മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിര്‍മ്മിച്ചുകൊണ്ട് ഭൗതിക ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അദ്ദേഹം ഊന്നല്‍ നല്‍കി. മ്യാന്‍മര്‍ പോലീസിന്റെ, സൈന്യത്തിന്റെയും സിവില്‍ സര്‍വന്റുമാരെയും അതിനോടൊപ്പം വിദ്യാര്‍ത്ഥികളുടെയും പൗരന്മാരയും കാര്യശേഷി വിപുലീകരണത്തിനെ ഇന്ത്യ തുടര്‍ന്നും ശക്തമായി പിന്തുണയ്ക്കും. ജനങ്ങള്‍ തമ്മിലുള്ള ബന്ധപ്പെടല്‍ പങ്കാളിത്തത്തിന്റെ അടിത്തറ വിപുലമാക്കുമെന്ന് സമ്മതിച്ച നേതാക്കള്‍, അതുകൊണ്ടുതന്നെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന ബന്ധിപ്പിക്കലിനെയും 2019 നവംബറില്‍ യാംഗോണില്‍ സി.എല്‍.എം.വി( കംബോഡിയ, ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം) രാജ്യങ്ങള്‍ക്ക് വേണ്ടി ഒരു വ്യാപാര പരിപാടിക്ക് ആതഥേയത്വമരുളാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ പദ്ധതിയുള്‍പ്പെടെ മ്യാന്‍മറില്‍ ഇന്ത്യയുടെ വ്യാപാരത്തിനുള്ള താല്‍പര്യം വളരുന്നതിനെയും സ്വാഗതം ചെയ്തു.

സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഡാവ് സൂ കി അവരുടെ ഗവണ്‍മെന്റ് ഇന്ത്യയുമായുള്ള പങ്കാളിത്തത്തിന് നല്‍കുന്ന പ്രാധാന്യം ആവര്‍ത്തിച്ചു. മ്യാന്‍മറില്‍ ജനാധിപത്യം വ്യാപിപ്പിക്കുന്നതിനും വികസനം ആഴത്തിലാക്കുന്നതിനുമുള്ള ഇന്ത്യയുടെ നിരന്തരവും സുസ്ഥിരവുമായ പങ്കാളിത്തത്തിനെ അവര്‍ അഭിനന്ദിച്ചു.

തങ്ങളുടെ പങ്കാളിത്തം തുടര്‍ന്നും വിപുലമാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട നങ്കുരം സ്ഥിരതയുള്ളതും സമാധാനപരമായതുമായ അതിര്‍ത്തിയാണെന്ന് ഇരു നേതാക്കളും അംഗീകരിച്ചു. കലാപകാരികളുടെ കൂട്ടങ്ങള്‍ക്ക് ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥലം ലഭിക്കാത്തത് ഉറപ്പാക്കുന്നതിലുള്ള മ്യാന്‍മറിന്റെ സഹകരണത്തിന് ഇന്ത്യ നല്‍കുന്ന മൂല്യത്തിന് പ്രധാനമന്ത്രി ഊന്നല്‍ നല്‍കി.

രഖിനിയിലെ അവസ്ഥയുമായി ബന്ധപ്പെട്ട്, 250 മുന്‍കൂട്ടി തയാറാക്കിയ പാര്‍പ്പിടങ്ങളുടെ ഇന്ത്യന്‍ പദ്ധതിയുടെ പൂര്‍ത്തികരണത്തിനെത്തുടര്‍ന്ന ഈ വീടുകള്‍ ഈ ജൂലൈയില്‍ മ്യാന്‍മര്‍ ഗവണ്‍മെന്റിന് കൈമാറിയിരുന്നു. ഈ രാജ്യത്ത് കൂടുതല്‍ സാമൂഹിക സാമ്പത്തിക പദ്ധതികള്‍ ഏറ്റെടുക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. പുറത്താക്കപ്പെട്ട ജനങ്ങള്‍ എത്രയും വേഗം സുരക്ഷിതരായി സുസ്ഥിരതയോടെ ബം ാദേശില്‍ നിന്നും രഖിനി സംസ്ഥാനത്തെ തങ്ങളുടെ വീടുകളില്‍ എത്തുന്നതാണ് , പുറത്താക്കപ്പെട്ട ജനതയുടെ, ഇന്ത്യ, ബം ാദേശ്, മ്യാന്‍മര്‍ എന്നീ മൂന്ന് അയല്‍പക്ക രാജ്യങ്ങളുടെ ഈ മേഖലയുടെ താല്‍പര്യമെന്നതിന് പ്രധാനമന്ത്രി ഊന്നല്‍ നല്‍കി.

ഇരു നേതാക്കളും ഉന്നതതല ആശയവിനിമയങ്ങളുടെ താളം തുടര്‍വര്‍ഷങ്ങളിലും നിലനിര്‍ത്താന്‍ സമ്മതിച്ചു. ഇരു രാജ്യങ്ങളുടെയും അടിസ്ഥാനതാല്‍പര്യം സഹകരണത്തിന്റെ എല്ലാ സ്തംഭങ്ങളുമായുള്ള ശക്തമായ ബന്ധമാണെന്നും അവര്‍ അംഗീകരിച്ചു.