Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മ്യാന്മര്‍ സ്‌റ്റേറ്റ് കൗണ്‍സിലറുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന.

മ്യാന്മര്‍ സ്‌റ്റേറ്റ് കൗണ്‍സിലറുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന.

മ്യാന്മര്‍ സ്‌റ്റേറ്റ് കൗണ്‍സിലറുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന.


ബഹുമാനപ്പെട്ട സ്റ്റേറ്റ് കൗണ്‍സിലര്‍,

ആദരണീയരായ സംഘാംഗങ്ങളേ,

മാധ്യമ പ്രവര്‍ത്തകരേ,

ആദരണീയ ഓംഗ് സാന്‍ സൂചിയെ അവരുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തില്‍ സ്വാഗതം ചെയ്യാന്‍ ലഭിച്ച ഈ അവസരം മഹത്തായ ഒരു അംഗീകാരമായി ഞാന്‍ കാണുന്നു. താങ്കള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അപരിചിതയല്ല. ഡല്‍ഹിയുടെ കാഴ്ചകളും ശബ്ദങ്ങളും ഓരോ കമ്പനങ്ങളും താങ്കള്‍ക്ക് സുപരിതമാണ്. ആദരണീയായ ഭവതീ,താങ്കളുടെ രണ്ടാം ഭവനത്തിലേക്ക് വീണ്ടും സ്വാഗതം. താങ്കള്‍ ഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ട നേതാവാണ്.

താങ്കളുടെ വ്യക്തമായ കാഴ്ചപ്പാട്, പക്വമായ നേതൃത്വം,പോരാട്ടവും ഒടുവില്‍ മ്യാന്‍മറില്‍ ജനാധിപത്യം സ്ഥാപിക്കുന്നതില്‍ ഉണ്ടായ വിജയവും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് പ്രചോദനമാണ്. ഇന്ത്യയില്‍ താങ്കളെ സ്വീകരിക്കാന്‍ സാധിച്ചത് ഞങ്ങള്‍ക്കാകട്ടെ സ്വയം തന്നെ ഒരു ബഹുമതിയായി മാറിയിരിക്കുകയുമാണ്. ബിംസ്റ്റെക്കിലും ഗോവയില്‍ ദിവസങ്ങള്‍ക്കു മുമ്പു ചേര്‍ന്ന ബ്രിക്‌സ്-ബിംസ്റ്റെക്ക് ഉച്ചകോടിയിലും താങ്കള്‍ പങ്കെടുത്തതില്‍ ഞങ്ങള്‍ നന്ദിയുള്ളവരുമാണ്.

ആദരണീയ ഭവതീ,

താങ്കളുടെ പ്രാപ്തമായ നേതൃത്വത്തിനു കീഴില്‍ മ്യാന്‍മാര്‍ പുതിയൊരു യാത്ര തുടങ്ങുകയാണ്. പ്രതീക്ഷയുടെയും വലിയ ഉറപ്പിന്റെയും യാത്രയാണ് അത്. താങ്കളുടെ പ്രസരിപ്പും പ്രശസ്തിയും താങ്കളുടെ രാജ്യത്തെ വികസനത്തില്‍ എത്തിക്കും.

– കാര്‍ഷിക, അടിസ്ഥാനസൗകര്യ, വ്യവസായ മേഖലകളില്‍;

– വിദ്യാഭ്യാസവും യുജനങ്ങളുടെ മികവും ശക്തിപ്പെടുത്തുന്നതില്‍;

– രാജ്യപരിപാലനത്തിന് ആധുനിക സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍;

– ദക്ഷിണേഷ്യയുമായും തെക്കു കിഴക്കന്‍ ഏഷ്യയുമായും കൂടുതല്‍ ആഴത്തില്‍ ബന്ധപ്പെടുന്നതില്‍;

– രാജ്യത്തെ പൗരന്മാര്‍ക്ക് സുരക്ഷ നല്‍കുന്നതില്‍.

താങ്കള്‍ മ്യാന്‍മാറിനെ ആധുനികവും സുരക്ഷിതവും സാമ്പത്തിക അഭിവൃദ്ധിയുള്ളതും നല്ല ബന്ധങ്ങള്‍ പുലര്‍ത്തുന്നതുമായ ഒരു രാഷ്ട്രമാക്കി മാറ്റാന്‍ നേതൃത്വം നല്‍കുമ്പോള്‍, ആദരണീയ ഭവതീ, ഇന്ത്യയും അതിന്റെ സൗഹൃദവും പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവുമായി ഒപ്പം നില്‍ക്കുമെന്ന് ഉറപ്പു തരാന്‍ എന്നെ അനുവദിക്കുക.

സുഹൃത്തുക്കളേ,

ഞങ്ങളുടെ പങ്കാളിത്തത്തേക്കുറിച്ച് സ്റ്റേറ്റ് കൗണ്‍സെലറും ഞാനും തമ്മില്‍ വിശാലവും ഫലപ്രദവുമായ ചര്‍ച്ചകള്‍ നടത്തി. ഇന്ത്യക്ക് മ്യാന്‍മറുമായി കരുത്തുറ്റ വികസന സഹകരണ പദ്ധതിയാണ് ഉള്ളത്. കലാടന്‍ ത്രികക്ഷി ദേശീയപാത പോലുള്ള വന്‍കിട പരസ്പര ബന്ധിപ്പിക്കല്‍ പദ്ധതികള്‍ മുതല്‍ മാനവ വിഭവശേഷിയും ആരോഗ്യപരിരക്ഷയും പരിശീലനും മികവു കെട്ടിപ്പടുക്കലും വരെ ഞങ്ങള്‍ ഞങ്ങളുടെ വിഭവങ്ങളും വൈദഗ്ധ്യവും മ്യാന്‍മാറുമായി പങ്കുവയ്ക്കുന്നു. ഇന്ത്യയുടെ ഏകദേശം 1.75 ദശലക്ഷം യുഎസ്‌ഡോളര്‍ വികസന സഹായം പൗര കേന്ദ്രീകൃതവും മ്യാന്‍മാര്‍ ഗവണ്‍മെന്റിന്റെയും അവിടുത്തെ ജനങ്ങളുടെയും മുന്‍ഗണനകള്‍ക്ക് അനുസരിച്ചുമാണ്. കൃഷി, വൈദ്യുതി, പുതുക്കാവുന്ന ഊര്‍ജ്ജത്തിന്റെയും വൈദ്യുതിയുടെയും മേഖല എന്നിവ ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ കൂടുതല്‍ പരസ്പര ബന്ധമുണ്ടാക്കാന്‍ ഇന്നത്തെ ഞങ്ങളുടെ ആശയവിനിമയത്തില്‍ സമ്മതിച്ചിട്ടുണ്ട്. വിത്തുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് മ്യാന്‍മറിലെ യെസിനില്‍ ഇന്ത്യ ബഹുതല വികസന കേന്ദ്രവും വിത്തുല്‍പ്പാദന കേന്ദ്രവും വികസിപ്പിക്കും. വ്യാപാര മേഖലയില്‍ രണ്ടുകൂട്ടര്‍ക്കും ലാഭകരമായ സംവിധാനം വികസിപ്പിച്ചെടുക്കാനും യത്‌നിക്കും. മണിപ്പൂരിലെ മോറെയില്‍ നിന്ന് മ്യാന്‍മാറിലെ തമുവിലേക്ക് വൈദ്യുതി വിതരണം നടത്താമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. മ്യാന്‍മാര്‍ ഗവണ്‍മെന്റ് നിശ്ചയിക്കുന്ന സ്ഥലത്ത് പരീക്ഷണാര്‍ത്ഥത്തില്‍ ഒരു എല്‍ഇഡി വൈദ്യുതീകരണ പദ്ധതിയില്‍ ഞങ്ങള്‍ പങ്കാളിയാകുകയും ചെയ്യും. വൈദ്യുതി മേഖലയിലെ സഹകരണം സംബന്ധിച്ച് ഇപ്പോള്‍ ഒപ്പുവച്ച ധാരണാപത്രം ഈ പ്രധാന മേഖലയില്‍ ഞങ്ങളുടെ പരസ്പര ബന്ധത്തിന് കൃത്യമായ രൂപം നല്‍കാന്‍ സഹായിക്കുന്ന വിധത്തിലുള്ളതാണ്.

സുഹൃത്തുക്കളേ,

വളരെ അടുത്ത് സ്ഥിതിചെയ്യുന്ന സുഹൃത് രാജ്യങ്ങള്‍ എന്ന നിലയില്‍ ഇന്ത്യയുടെയും മ്യാന്‍മാറിന്റെയും സുരക്ഷാ താല്‍പര്യങ്ങള്‍ വളരെ അടുപ്പമുള്ളതാണ്. രണ്ട് രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലും അതിര്‍ത്തിയിലെയും ലോലമേഖലകളിലെയും തന്ത്രപരമായ താല്‍പര്യങ്ങളിലുള്‍പ്പെടെ സുരക്ഷ ഉറപ്പുവരുത്തിയും വളരെ അടുപ്പമുള്ള ഒരു ഏകോപനമുണ്ടാക്കാന്‍ ഞങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. രണ്ടു രാജ്യങ്ങളുടെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്‌കാരിക ബന്ധം ഞങ്ങളുടെ ജനങ്ങള്‍ ആസ്വദിക്കുന്നു. മ്യാന്‍മാറില്‍ സമീപകാലത്ത് ഉണ്ടായ ഭൂമികുലുക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച പഗോഡകള്‍ പുനര്‍നിര്‍മിക്കാന്‍ ഞങ്ങള്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബോധ്ഗയയിലെ ബേജ്യിഡോ രാജാവിന്റെയും മിന്റോണ്‍ രാജാവിന്റെയും ശിലാശാസനങ്ങള്‍, രണ്ട് പുരാതനക്ഷേത്രങ്ങള്‍ എന്നിവ പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉടനെ തന്നെ ആരംഭിക്കും.

ആദരണീയ ഭവതീ,

സമാധാനത്തിലേക്കും ദേശീയ ഐക്യത്തിലേക്കും സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയിലേക്കുമുള്ള മ്യാന്‍മാറിന്റെ യാത്രയിലെ താങ്കളുടെ നേതൃത്വത്തെയും പ്രതിബദ്ധതയെയും ഞാന്‍ ഒരിക്കല്‍ക്കൂടി അഭിവാദ്യം ചെയ്യുന്നു. വിശ്വസിക്കാവുന്ന ഒരു പങ്കാളി എന്ന നിലയില്‍ ഇന്ത്യ താങ്കളുടെ തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കും. താങ്കള്‍ക്കും മ്യാന്‍മാര്‍ ജനതയ്ക്കും ഞാന്‍ എല്ലാ വിധ വിജയങ്ങളും ആശംസിക്കുന്നു.

നന്ദി, വളരെയധികം നന്ദി.