Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മോസ്‌കോയില്‍ ‘ഫ്രന്‍ഡ്‌സ് ഓഫ് ഇന്ത്യ’ കലാപ്രകടനത്തിനു പ്രധാനമന്ത്രി സാക്ഷിയായി

മോസ്‌കോയില്‍ ‘ഫ്രന്‍ഡ്‌സ് ഓഫ് ഇന്ത്യ’ കലാപ്രകടനത്തിനു പ്രധാനമന്ത്രി സാക്ഷിയായി

മോസ്‌കോയില്‍ ‘ഫ്രന്‍ഡ്‌സ് ഓഫ് ഇന്ത്യ’ കലാപ്രകടനത്തിനു പ്രധാനമന്ത്രി സാക്ഷിയായി

മോസ്‌കോയില്‍ ‘ഫ്രന്‍ഡ്‌സ് ഓഫ് ഇന്ത്യ’ കലാപ്രകടനത്തിനു പ്രധാനമന്ത്രി സാക്ഷിയായി

മോസ്‌കോയില്‍ ‘ഫ്രന്‍ഡ്‌സ് ഓഫ് ഇന്ത്യ’ കലാപ്രകടനത്തിനു പ്രധാനമന്ത്രി സാക്ഷിയായി


റഷ്യന്‍ പൗരത്വമുള്ള മുസ്ലീം കുടുംബാംഗമായ സതി കാസനോവയുടെ കലാവൈഭവത്തെ അദ്ദേഹം പ്രത്യേകമായി പ്രകീര്‍ത്തിച്ചു.

പോപ് ഗാനങ്ങള്‍ ആലപിക്കുന്നതില്‍ പ്രശസ്തിയുള്ള സതി കാസനോവ വേദമന്ത്രങ്ങളും ഭംഗിയായി ആലപിക്കും.

ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം റഷ്യയില്‍ ഇത്രയധികം പേര്‍ ഇഷ്ടപ്പെടുന്നുവെന്നത് അഭിമാനം പകരുന്ന കാര്യമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

കലാപ്രകടനങ്ങള്‍ കാണാനെത്തിയവര്‍ക്ക് ഈദ്-ഉല്‍-മിലാദ്, ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി ആഘോഷങ്ങളുടെ ദിവസമായ നാളെ മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനംകൂടിയാണെന്ന് ഓര്‍മിപ്പിച്ചു.

ഇന്ത്യന്‍ സംസ്‌കാരത്തെ പ്രകീര്‍ത്തിക്കുന്നതിനായി റഷ്യയില്‍ എന്നും നല്ല ശ്രമമുണ്ടായിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.

റഷ്യയില്‍ ഇരുന്നൂറിലേറെ സ്ഥലങ്ങളില്‍ അന്തര്‍ദേശീയ യോഗാദിനത്തില്‍ യോഗ പരിപാടികള്‍ നടത്തിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വളരെ പഴയകാലം മുതല്‍ വാണിജ്യരംഗത്തും വൈജ്ഞാനികരംഗത്തും ഇരു രാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന നല്ല ബന്ധത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി ഇന്ത്യക്കു നല്ല കാലമുണ്ടായപ്പോഴും മോശം കാലമുണ്ടായപ്പോഴും റഷ്യ ഒപ്പം നിന്നിട്ടുണ്ടെന്ന് അനുസ്മരിച്ചു.

യുദ്ധത്തിനിറങ്ങേണ്ടിവന്ന ഘട്ടത്തില്‍ റഷ്യ ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്നും തുടര്‍ന്ന് ഇന്ത്യയുടെ സൈനികര്‍ വെന്നിക്കൊടി പറത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യും റഷ്യയും തമ്മിലുള്ളതു കരുത്തിന്റെ അടിസ്ഥാനത്തിലുള്ള സൗഹൃദമാണെന്നും ആ കരുത്ത് യഥാര്‍ഥത്തില്‍ പരസ്പര സ്‌നേഹമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര വേദികളില്‍പ്പോലും റഷ്യ, ഇന്ത്യയെ തുണച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ടൂറിസത്തിനായി ഇന്ത്യയിലെത്താന്‍ റഷ്യക്കാരെ പ്രോല്‍സാഹിപ്പിക്കണമെന്നു റഷ്യയില്‍ പഠിക്കുന്ന ഭാരതീയരായ വിദ്യാര്‍ഥികളോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

സാമ്പത്തികരംഗത്തെ മെച്ചമാര്‍ന്ന പ്രകടനത്തിന് ഇന്ത്യ ഇപ്പോള്‍ ആഗോളതലത്തില്‍ പ്രശംസ നേടിവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

ലോകം പ്രതീക്ഷയോടെയാണ് ഇന്ത്യയെ ഉറ്റുനോക്കുന്നതെന്നു മാത്രമല്ല, ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള ആത്മവിശ്വാസം നിക്ഷേപകരില്‍ സൃഷ്ടിക്കാന്‍ സാധിക്കുകയും ചെയ്തു.

ഈ നിക്ഷേപങ്ങള്‍ വഴി ഇന്ത്യയില്‍ ലോകോത്തര അടിസ്ഥാനസൗകര്യ വികസനം സാധ്യമാകുമെന്നും വിദ്യാര്‍ഥികള്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വിപണിയായി മാത്രമല്ല ഇന്ത്യയെ ലോകമിപ്പോള്‍ കാണുന്നതെന്നും സാധ്യതകളുള്ള ഉല്‍പാദനകേന്ദ്രമായും രാജ്യം ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തന്റെ റഷ്യന്‍ സന്ദര്‍ശനം ഉജ്വലവിജയമാണെന്നു വിശദീകരിച്ച ശ്രീ നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് ശ്രീ പുടിനുമായി നടത്തിയ ചര്‍ച്ചയും വന്‍ വിജയമായെന്നു കൂട്ടിച്ചേര്‍ത്തു.