Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മോണ്ടെ കാസിനോ യുദ്ധസ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

മോണ്ടെ കാസിനോ യുദ്ധസ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വാർസോയിലെ മോണ്ടെ കാസിനോ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുകയും ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റലിയിലെ പ്രസിദ്ധമായ മോണ്ടെ കാസിനോ യുദ്ധത്തിൽ ഒന്നിച്ചു പോരാടിയ പോളണ്ടിലെയും ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും സൈനികരുടെ ത്യാഗത്തെയും വീര്യത്തെയും അനുസ്മരിപ്പിക്കുന്നതാണ് ഈ സ്മാരകം. ഇന്ത്യയും പോളണ്ടും തമ്മിലുള്ള പൊതുവായ ചരിത്രത്തിനും ആഴത്തിൽ വേരൂന്നിയ ബന്ധത്തിനും അടിവരയിടുന്നതാണു സ്മാരകത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം. സ്മാരകം ഇന്നും ന‌ിരവധിപേർക്കു പ്രചോദനമായി തുടരുന്നു.

-NS-