Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൊസാംബിക് പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

മൊസാംബിക് പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി . 2023 ഓഗസ്റ്റ് 24-ന് ജോഹന്നാസ്ബർഗിൽ 15-ാമത് ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ  മൊസാംബിക്  പ്രസിഡന്റ് ഫിലിപ്പെ ജസിന്റോ ന്യൂസിയുമായി കൂടിക്കാഴ്ച്ച  നടത്തി.

പാർലമെന്ററി സമ്പർക്കങ്ങൾ, പ്രതിരോധം, ഭീകര  വിരുദ്ധത, ഊർജം, ഖനനം, ആരോഗ്യം, വ്യാപാരം, നിക്ഷേപം, ശേഷി വർധിപ്പിക്കൽ, സമുദ്ര സഹകരണം, ജനങ്ങൾ തമ്മിലുള്ള  സഹകരണം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ഇരു നേതാക്കളും ഫലപ്രദമായ  ചർച്ചകൾ നടത്തി.

വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിൽ പ്രസിഡന്റ് ന്യൂസിയുടെ പങ്കാളിത്തത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ പ്രസിഡന്റ് ന്യൂസി പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ആഫ്രിക്കൻ യൂണിയനിൽ ജി  20 സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ മുൻകൈയെ  അഭിനന്ദിക്കുകയും ചെയ്തു.

ND