Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മേയര്‍മാരുടെ അഖിലേന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം

മേയര്‍മാരുടെ അഖിലേന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം


ഹരഹര മഹാദേവ!

നമസ്‌കാരം!

യോഗത്തില്‍ ,സന്നിഹിതനായിരിക്കുന്ന ഉത്തര്‍ പ്രദേശിന്റെ ജനകീയനും ബഹുജനോപകാരിയുമായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, മന്ത്രിസഭയില്‍ എന്റെ സഹപ്രവര്‍ത്തകനായ ശ്രീ ഹര്‍ദീപ് സിംങ് പുരിജി, ഉത്തര്‍പ്രദേശിലെ മന്ത്രിമാരായ ശ്രീ. അഷുതോഷ് ടണ്ടന്‍ജി, നീലകണ്ഠ് തിവാരി ജി, അഖിലേന്ത്യ മേയര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ.നവീന്‍ ജെയ്ന്‍ ജി, കാശിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സന്നിഹിതരായിരിക്കുന്ന മേയര്‍മാരെ, മറ്റ് വിശിഷ്ടാതിഥികളെ, സഹോദരി സഹോദരന്മാരെ,
കാശിയിലെ എംപി എന്ന നിലയില്‍ ഞാന്‍ നിങ്ങള്‍ക്ക് ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നു. കാശിയിലേയ്ക്ക് നിങ്ങള്‍ക്ക് വ്യക്തിപരമായി സ്വാഗതം ആശംസിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. സമയത്തിന്റെ പരിമിതി മൂലം അവിടെ സന്നിഹിതനായി നിങ്ങളെ സ്വാഗതം ചെയ്യാന്‍ സാധിക്കുന്നില്ല, എന്നാല്‍ കാശിയിലെ ജനങ്ങള്‍ നിങ്ങളെ വേണ്ട വിധത്തില്‍ സ്വീകരിച്ച് സല്‍ക്കരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ക്ക് പരമാവധി കരുതല്‍ അവര്‍ നല്‍കും. എന്തിനെങ്കിലും കുറവ് ഉണ്ടായാല്‍ അത് കാശിയിലെ ജനങ്ങളുടെ വീഴ്ച്ചയായി കരുതരുത്, മറിച്ച് എന്റെതാണ്. അതിനാല്‍ നിങ്ങള്‍ എന്നോട് പൊറുക്കണം. നിങ്ങള്‍ ഈ സമ്മളേനം ആസ്വദിക്കും എന്നു ഞാന്‍ കരുതുന്നു. ഇന്ത്യയിലെ നഗരങ്ങളുടെ ശോഭനമായ ഭാവിക്കുവേണ്ടി നിങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമെന്നും അന്യോ്‌ന്യം പല കാര്യങ്ങളും പഠിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ നഗരങ്ങളെ നിങ്ങളുടെതായ രീതിയില്‍ സുന്ദരവും ആകര്‍ഷകവുമാക്കി മാറ്റുന്നതിന് സാധ്യമായതെല്ലാം നിങ്ങള്‍ ചെയ്യുമെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. നിങ്ങളുടെ ഔദ്യോഗിക കാലാവധി സമയത്ത് സ്വന്തം നഗരങ്ങില്‍ എന്തെങ്കിലും കാര്യങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാ മേയര്‍മാര്‍ക്കും ആഗ്രഹമുണ്ടായിരിക്കുമല്ലോ.സ്വന്തം നഗരത്തില്‍ നിങ്ങളുടെ പ്രവര്‍ത്തനത്തിന്റെ അടയാളങ്ങള്‍ അവശേഷിപ്പിക്കുവാന്‍ നിങ്ങള്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ടാവും. അതു വഴി അഞ്ചല്ല, ഇരുപതല്ല അമ്പതു വര്‍ഷം കഴിഞ്ഞാലും ജനങ്ങള്‍ നിങ്ങളെ ഓര്‍മ്മിക്കും. എല്ലാവര്‍ക്കും ഈ സ്വപ്‌നം ഉണ്ട്. അതിനാല്‍ നിങ്ങളുടെ പ്രവൃത്തികള്‍ അവിസ്മരണീയങ്ങളാകട്ടെ, അതിന് നിങ്ങള്‍ ഈ തീരുമാനത്തോട് പൂര്‍ണമനസോടെ പ്രതിജ്ഞാബദ്ധമാകണം. മുഴുവന്‍ നഗരത്തിന്റെയും ഉത്തരവാദിത്വം ജനങ്ങള്‍ നമ്മളെ ഏല്‍പ്പിക്കുമ്പോള്‍ നാം അത് പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ എല്ലാവരും തീര്‍ച്ചയായും ഈ ദിശയില്‍ ചെലതെല്ലാം ചെയ്യും എന്ന് എനിക്ക് ഉറപ്പുണ്ട്. സദ് ഫലങ്ങള്‍ക്കായി നിങ്ങള്‍ പരിശ്രമങ്ങള്‍ തുടരണം. ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റിന്റെ നഗരവികസന മന്ത്രാലയത്തെയും നിങ്ങള്‍ എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങള്‍ ബനാറസിനെ, എന്റെ കാശിയെ ഈ സുപ്രധാന പരിപാടിക്കായി തെരഞ്ഞെടുത്തിരിക്കുന്നു. രാജ്യ വികസനത്തിനു വേണ്ടിയുള്ള നിങ്ങളുടെ തീരുമാനങ്ങളെ ഭഗവാന്‍ വിശ്വനാഥന്‍ അനുഗ്രഹിക്കുമ്പോള്‍ പുതിയ പ്രചോദനവുമായി നവോന്മേഷവുമായി നിങ്ങള്‍ തിരികെ പോകും.കാശിയിലെ ഈ പരിപാടിയെ വിവിധ സാധ്യതകള്‍ക്കൊപ്പമാണ് ഞാന്‍ കാണുന്നത്. ഒരു വശത്ത് ബനാറസ് ലോകത്തിലെ തന്നെ ഏറ്റവും പുരാതന നഗരങ്ങളില്‍ ഒന്നാണ്. മറുവശത്ത്, ഇത് ആധുനിക ഇന്ത്യയിലെ ആധുനിക നഗരങ്ങള്‍ക്കുള്ള രൂപരേഖയുമാണ്. ഈയിടെ കാശിയില്‍ പോയപ്പോള്‍ ഞാന്‍ പറയുകയുണ്ടായി കാശിയുടെ വികസനം രാജ്യം മുഴുവന്റെയും വികസനത്തിന്റെ മാര്‍ഗ്ഗഭൂപടമാണ് എന്ന്. രാജ്യത്തെ മിക്കവാറും നഗരങ്ങള്‍ പരമ്പരാഗത നഗരങ്ങളാണ്. അവയുടെ വികസന പരമ്പരാഗത മാര്‍ഗ്ഗത്തിലൂടെയുമാണ്. ആധുനികവല്‍ക്കരണത്തിന്റെ ഈ യുഗത്തില്‍ ഈ നഗരങ്ങളുടെ പൗരാണികത്വത്തിനും തുല്യ പ്രാധാന്യമുണ്ട്. ഓരോ തെരുവില്‍ നിന്നും, അവിടുത്തെ ഓരോ ശിലയില്‍ നിന്നും ആ പുരാതന നഗരത്തിന്റെ ചരിത്ര നിമിഷങ്ങള്‍ ഗ്രഹിക്കാന്‍ സാധിക്കും. അവരുടെ ചരിത്രാനുഭവങ്ങളെ നമ്മുടെ ജീവിതത്തിന്റെ പ്രചോദനമാക്കി മാറ്റാന്‍ കഴിയും. അതിലൂടെ നമ്മുടെ പൈതൃകത്തെ സംരക്ഷിക്കാനും സൗന്ദര്യവല്‍ക്കരിക്കാനുമുള്ള പുതിയ വഴികള്‍ വികസിപ്പിക്കാന്‍ നമുക്കു സാധിക്കും. നമ്മുടെ പ്രാദേശിക കലാ വാസനകളെയും ഉല്‍പ്പന്നങ്ങളെയും പോഷിപ്പിക്കേണ്ടത് എങ്ങിനെയെന്നും അവയെ നഗരത്തിലെ മികവിന്റെ മുദ്രായാക്കി മാറ്റേണ്ടത് എപ്രകാരമാണെന്നും നമുക്ക് പഠിക്കാനാവും.
സുഹൃത്തുക്കളെ,
നിങ്ങള്‍ ബനാറസ് സന്ദര്‍ശിക്കുമ്പോള്‍, പലരും നേരത്തെ സന്ദര്‍ശിച്ചിട്ടുണ്ടാവും പുതിയ മാറ്റങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ കാണും. അതിനെ പഴയ ഓര്‍മ്മകളുമായി താരതമ്യം ചെയ്യുക. അതെ സമയം നിങ്ങളുടെ നഗരവും നിങ്ങളുടെ മനസിലേയ്ക്കു വരും. കാശിയിലെ നദിയെയും തെരുവിനെയും നിങ്ങളുടെ നഗരത്തിലെതുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കുകയുെ അതു നിങ്ങളുടെ സഹ മേയര്‍മാരുമായി ചര്‍ച്ച നടത്തുകയും ചെയ്യും. അവരുമായി ചര്‍ച്ചകള്‍ നടത്തുമ്പോള്‍ നിങ്ങള്‍ക്ക് പുതിയ ആശയങ്ങളും പദ്ധതികളും ലഭിക്കും. അപ്പോള്‍ മേയര്‍ ആ പ്രവൃത്തിയെ അദ്ദേഹത്തിന്റെ നഗരത്തില്‍ പകര്‍ത്തും. നിങ്ങളുടെ നഗരത്തിലെയും സംസ്ഥാനത്തിലെയും ജനങ്ങള്‍ സന്തുഷ്ടരാകും, ഒരു പുതിയ അഭിപ്രായം സൃഷ്ടിക്കപ്പെടുകയും ചെയ്യും. നാം പരിണാമത്തില്‍ വിശ്വസിക്കാന്‍ ശ്രമിക്കണം. ഇന്ത്യക്ക് പരിണാമം ആവശ്യമില്ല. മറിച്ച് പുനരുജ്ജീവനമാണ് വേണ്ടത്. കാരണം പഴയതെല്ലാം തച്ചുടയ്ക്കുക എന്നത് നമ്മുടെ മാര്‍ഗ്ഗമല്ല. പഴയവയെ വീണ്ടും മോടിയാക്കി ആധുനിക കാലത്തിന്റെ ആവശ്യങ്ങള്‍ സാധിച്ചുകൊണ്ട് മുന്നോട്ടു പൊകാനാണ് നാം ശ്രമിക്കേണ്ടത്. രാജ്യമെമ്പാടും ഇപ്പോള്‍ ശുചിത്വ പ്രചാരണ പരിപാടി നടക്കുന്നു എന്ന് നിങ്ങള്‍ക്കറിയാം . എല്ലാ വര്‍ഷവും ഏറ്റവും ശുചിയായ നഗരത്തെ പ്രഖ്യാപിക്കാറുമുണ്ട്. ചില നഗരങ്ങള്‍ സ്വയം തെളിയിച്ചു കഴിഞ്ഞു. മറ്റു ചില നഗരങ്ങള്‍ അവാര്‍ഡ് ഒരു പ്രത്യേക നഗരത്തിനേ ലഭിക്കുകയുള്ളു എന്ന ചിന്തയുമായി ഇതില്‍ നിന്നു മാറി നില്‍ക്കുന്നു. നമുക്ക് അതിനു സാധിക്കില്ല എന്ന തരത്തിലുള്ള ചിന്താഗതി പാടില്ല. ശുചിത്വത്തിന്റെ മത്സരത്തില്‍ നിങ്ങള്‍ ഒരിക്കലും മറ്റൊരാള്‍ക്കു പിന്നിലാവില്ല എന്ന് അടുത്ത പ്രാവശ്യം എല്ലാ മേയര്‍മാരും പ്രതിജ്ഞ എടുക്കണം. നിങ്ങല്‍ക്ക് ഈ തീരുമാനം എടുക്കാന്‍ സാധിക്കുമോ ഇല്ലയോ. ഏറ്റവും വൃത്തിയുള്ള നഗരങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി അവരെ അംഗീകരിക്കുമ്പോള്‍ അതിനായി പരമാവധി പരിശ്രമിക്കുന്ന നഗരങ്ങളെയും ഒപ്പം അംഗീകരിക്കണം എന്ന് ഞാന്‍ ഹര്‍ദീപ് പുരി ജിയോട് അഭ്യര്‍ത്ഥിക്കാറുണ്ട്. അതെ സമയം തന്നെ ഇക്കാര്യത്തില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച്ച വയ്ക്കുന്ന മൂന്നു നഗരങ്ങളുടെ പട്ടികയും തയാറാക്കണം. ശുചിത്വത്തിനു വേണ്ടി ഒന്നും ചെയ്യാതെ പരാജയപ്പെട്ട അവയെക്കുറിച്ച് ആ സംസ്ഥാനങ്ങളില്‍ പരസ്യം നല്‍കണം. അത് ജനങ്ങളില്‍ നിന്നു സമ്മര്‍ദ്ദം ചെലുത്താന്‍ ഉണ്ടാവാന്‍ കാരണമാകും. അത് കുറച്ചു കൂടി മെച്ചമായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ അവരെ പ്രേരിപ്പിക്കും. ശുചിത്വത്തെ ഒരു വാര്‍ഷിക പരിപാടിയായി കാണരുത് എന്ന് മേയര്‍മാരായ നിങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാ മാസവും മുനിസിപ്പാലിറ്റിയിലെ വിവിധ ഭരണ സമിതികളില്‍ ഒരോ ശുചിത്വ മത്സരം സംഘടിപ്പിക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കുമോ. ഈ സമിതികളുടെ പ്രകടനം വിലയിരുത്താന്‍ വിധികര്‍ത്താക്കളുടെ സമിതിയും രൂപീകരിക്കണം. സമിതികളുടെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഇത്തരത്തില്‍ ഒരു മത്സരം ഉണ്ടെങ്കില്‍ അതിന് സഞ്ചിത ഫലം ഉളവാകുകയും അത് നഗരത്തിന്റെ മുഴുവന്‍ ബാഹ്യരൂപത്തെ തന്നെ മാറ്റുകയും ചെയ്യും. ശുചിത്വത്തിന്റെ മറ്റൊരു പ്രധാന ഘടകമാണ് സൗന്ദര്യവല്‍ക്കരണം. ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന സൗന്ദര്യ പ്രദര്‍ശനങ്ങളെ കുറിച്ചല്ല ഞാന്‍ സൂചിപ്പിക്കുന്നത്. സൗന്ദര്യവല്‍ക്കരണ പ്രചാരണ പരിപാടി ആരംഭിക്കണം. വൃത്തിയും സൗന്ദര്യബോധവും ആയിരിക്കണം അതിന്റെ മാനദണ്ഡം. ഓരോ നഗരവും വിധികര്‍ത്താക്കളുടെ സമിതി രൂപീകരിക്കണം. ഭിത്തികള്‍ എപ്രകാരം ചായമടിക്കണം എന്നതിനും കടകളില്‍ ബോര്‍ഡുകള്‍ എങ്ങനെ പ്രദര്‍ശിപ്പിക്കുന്നതിനും എങ്ങനെ തെരുവുകളില്‍ അടയാളങ്ങളും വിലാസങ്ങളും എഴുതണം എന്നതിനും മത്സരം വേണം.ഇത്തരം നിരവധി കാര്യങ്ങള്‍ ഉണ്ട്. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ വേളയില്‍ സാധാരണക്കാരെ കൊണ്ട് നിങ്ങള്‍ക്കു സാധിക്കാവുന്ന മൂന്നു കാര്യങ്ങളുണ്ട്. ഒന്ന് സ്വാതന്ത്ര്യത്തിന്റെ ഏതെങ്കിലും ഒരു സംഭവത്തെ അടിസ്ഥാനമാക്കി നഗര തലത്തില്‍ ഒരു കളമെഴുത്ത് മത്സരം നടത്തണം. അടുത്ത ജനുവരി 26 വരെ ഇത്തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുക. അതുപോലെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവം വിഷയമാക്കി നിങ്ങളുടെ നഗരത്തില്‍ ഒരു പാട്ടു മത്സരം നടത്തുക. നമ്മുടെ അമ്മമാരെയും പുത്രിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി സംഘടിപ്പിക്കുക. നവജാത ശിശുക്കള്‍ക്കു വേണ്ടി താരാട്ടു പാട്ടുകള്‍ പാടുന്ന പഴയ പാരമ്പര്യം നമുക്ക് ഉണ്ട്. നമുക്ക് കുറ്ച്ച് ആധുനിക താരാട്ടുകള്‍ ആയിക്കൂടെ. രാജ്യത്തിന് 2047 ല്‍ 100 വയസ് തികയുമ്പോള്‍ എന്തായിരിക്കും ഇന്ത്യയുടെ ഭാവി. ഇന്ന് ജനിച്ച് അമ്മയുടെ താരാട്ടു കേള്‍ക്കുന്ന കുഞ്ഞിന്റെ സ്വപ്‌നങ്ങള്‍ എന്തായിരിക്കും. ആ അമ്മ പാടേണ്ടത് ശോഭനമായ ഭാവിയെ കുറിച്ചുള്ള താരാട്ടാവണം. അത് അവനെ തുടക്കം മുതല്‍ സംസ്‌കാര സമ്പന്നനാക്കണം. ഇത് നമുക്ക് ചെയ്തുകൂടെ. ഇന്നലെ നിങ്ങള്‍ ഗംഗ കണ്ടു. ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ കാശിയില്‍ എത്തുന്നു. കാശിയുടെ സമ്പദ് വ്യവസ്ഥയില്‍ ഗംഗാ മാതാവിന് വലിയ പങ്കാണ് ഉള്ളത്. ഗംഗാമാതാവിന്റെ തീരങ്ങളില്‍ നടക്കുന്ന പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ കാശിയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ശക്തിയാണ് പകരുന്നത്. നദികളുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നിരവധി നഗരങ്ങള്‍ ഉണ്ട്. എന്നാല്‍ കുറെ കാലം കഴിയുമ്പോള്‍ നദിക്ക് അതിന്റെ സൗന്ദര്യം നഷ്ടപ്പെടുന്നു. എന്നു മാത്രവുമല്ല, അവയില്‍ പലതും അഴുക്കു ചാലുകളായി മാറുകയും ചെയ്യുന്നു. ഈ നദികളുടെ കാര്യത്തില്‍ നാം വളരെ മൃദുവായ സമീപനം സ്വീകരിക്കണം. ലോകം മുഴുവന്‍ ജല പ്രതിസന്ധിയെ കുറിച്ചും ആഗോള താപനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും സംസാരിക്കുമ്പോള്‍ നാം നദികളെ ശ്രദ്ധിക്കുന്നേയില്ല. പിന്നെ എങ്ങിനെ നമുക്ക് അവയെ കുറിച്ച് അഭിമാനിക്കാന്‍ സാധിക്കും.
എല്ലാ വര്‍ഷവും ഏഴു ദിവസം നമുക്ക് നദി ഉത്സവങ്ങള്‍ സംഘടിപ്പിച്ചു കൂടേ. നഗരം മുഴുവന്‍ അതില്‍ ഭാഗഭാക്കാകണം. അതില്‍ നദി ശുചീകരണം വേണം, നദിയുടെ ചരിത്രത്തെ കുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ വേണം, നദിയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ അനുസ്മരണ വേണം. കവികളുടെ സംഗമം വേണം.നഗരത്തിന്റെ വികസന യാത്രയില്‍ അതിനെ നയിച്ചുകൊണ്ടു മുന്നില്‍ നടക്കുന്ന നദിയെ നാം ലാഘവത്തോടെ കാണാന്‍ പാടില്ല. നദിയുടെ പ്രാധാന്യത്തെ സംബന്ധിച്ച പുതിയ ആവേശം നിങ്ങളുടെ നഗരത്തില്‍ നവോന്മേഷം നിറിക്കുന്നതായി നിങ്ങള്‍ക്കു അനുഭവപ്പെടും.
അതുപോലെ തന്നെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം സംബന്ധിച്ച് എത്രമാത്രം ബോധ്യമുള്ളവരാണ് നാം എന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. ഇത്തരം പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കരുത് എന്ന് നിങ്ങള്‍ നഗരത്തിലെ വ്യാപാരികളോടും കച്ചവടക്കാരോടും പറയണം. അതിനെ നാം ജീവിതത്തില്‍ നിന്നു തന്നെ നീക്കം ചെയ്യണം. പകരം കടലാസുകൊണ്ട് പാവപ്പെട്ടവര്‍ നിര്‍മ്മിക്കുന്ന പേപ്പര്‍ ബാഗുകള്‍ ഉപയോഗിക്കണം. സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ വീട്ടില്‍ നിന്ന് സഞ്ചി എടുക്കുന്നത് ശീലമാക്കണം. പാഴ് വസ്തുക്കളില്‍ നിന്ന് ഉപയോഗവസ്തുക്കള്‍ നിര്‍മ്മിക്കുന്ന വൃത്ത സമ്പദ് വ്യവസ്ഥയ്ക്ക് ലോകമെമ്പാടും പ്രാധാന്യമേറി വരികയാണ്. വേണമെങ്കില്‍ ഇത്തരത്തില്‍ ഒരു മത്സരം, അതായത് പാഴ് വസ്തുക്കളില്‍ നിന്ന് ഉപയോഗവസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഒരു മത്സരം നഗരത്തില്‍ സംഘടിപ്പിച്ച്, അതില്‍ നിര്‍മ്മിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശന മേള നടത്തി വിറ്റഴിക്കാവുന്നതാണ്. പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് അമ്പരപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന നിരവധി കലാകാരന്മാരെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. കവലകളില്‍ അതു സ്ഥാപിച്ചാല്‍ അവ സ്മാരകങ്ങളാകും. മാലിന്യ നിര്‍മ്മാര്‍ജ്ജനം ഇന്ന് വലിയ വരുമാന മാര്‍ഗ്ഗമായി മാറിയിരിക്കുന്നു. ചില നഗരങ്ങള്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആ മാതൃകകളെ എപ്രകാരം വികസിപ്പിക്കാനാവും എന്ന് നാം ചിന്തിക്കണം. അതുപോലെ തന്നെ മലിന ജലം വീണ്ടു ഉപയോഗിക്കാം. ഉദ്യാനങ്ങളില്‍ നാം വെള്ളം ഉപയോഗിക്കുന്നുണ്ട്. ഗ്രാമങ്ങളിലെ കൃഷിക്കാര്‍ക്ക് വെള്ളം കിട്ടാതെ വന്നാല്‍ എന്തു സംഭവിക്കും എന്ന് നിങ്ങള്‍ക്ക് ചിന്തിക്കാനാവില്ലേ. ആ വെള്ളമാണ് നാം നഗരത്തില്‍ തോട്ടം നനയ്ക്കാന്‍ ആവശ്യപ്പെടുന്നത്. തോട്ടം നനയ്ക്കുന്നതിന് കുടിവെള്ളം ആവശ്യമില്ല. അതിന് ശുദ്ധീകരിച്ച പാഴ്ജലം ധാരാളം മതി. മാലിന്യത്തെ സമ്പത്താക്കി മാറ്റാം. ജലത്തിലെ മാലിന്യങ്ങളും നീക്കം ചെയ്യാന്‍ സാധിക്കും. അപ്പോള്‍ നഗര വാസികളുടെ ആരോഗ്യത്തിലും സാരമായ മാറ്റം ഉണ്ടാകും. നഗരങ്ങളുടെ ആരോഗ്യത്തിന് ഈ പ്രതിരോധ നടപടികള്‍ക്കു ഊന്നല്‍ നല്‍കാത്ത പക്ഷം, പിന്നെ നാം എത്ര ആശുപത്രികള്‍ നിര്‍മ്മിച്ചിട്ടും ഫലമില്ല. അവ തികയില്ല. അതിനാല്‍ നമ്മുടെ നഗരത്തെ വൃത്തിയായും ആരോഗ്യ പൂര്‍ണമായും സൂക്ഷിക്കാന്‍ പരിശ്രമിക്കണം. അടുക്കളയില്‍ നിന്നുള്ള മാലിന്യങ്ങള്‍ തെരുവിലേയ്‌ക്കോ നിര്‍മ്മാണ സ്ഥലങ്ങളിലേയ്‌ക്കോ വലിച്ചെറിയരുത്. മാറ്റത്തിന് പരിശ്രമിക്കുക. ഉദാഹരണത്തിന് സൂറത്തില്‍ ഒരു ആധുനിക മാതൃകാ മലിനജല ശുദ്ധീകരണ പ്ലാന്റ് വികസിപ്പിച്ചിട്ടുണ്ട്. ശുദ്ധീകരിച്ച മലിന ജലം വ്യവസായ ശാലകള്‍ക്ക് വിറ്റ് നഗരസഭ പണമുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ മറ്റു നഗരങ്ങളിലും സംഭവിക്കണം. ഞാന്‍ ഇതെ കുറിച്ച് ബോധവാനാണ്. അതുകൊണ്ടാണ് ഇതു സൂചിപ്പിച്ചത്. നഗരങ്ങള്‍ക്ക് അവരുടെ വരുമാനം വര്‍ധിപ്പിക്കാം. നാം നമ്മുടെ നഗരങ്ങളുടെ ജനന തിയതി കണ്ടു പിടിക്കണം. ചില രേഖകള്‍ ചില സ്ഥലങ്ങളില്‍ കണ്ടേക്കാം. നഗരത്തിന്റെ ജന്മദിനം ആഘോഷത്തോടെ കൊണ്ടാടണം. നഗരത്തിന് അഭിമാനിക്കാവുന്ന മത്സരങ്ങള്‍ സംഘടിപ്പിക്കണം.നഗരത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നതിന് ഓരോ പൗരന്മാരിലും ആവേശം ജനിപ്പിക്കണം. അതല്ലാതെ ഉപരിപ്ലവ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ട് എന്തു ഉണ്ടാകാന്‍.
യോഗിജി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ എല്‍ഇഡി ബള്‍ബുകളെ കുറിച്ച് സൂചിപ്പിച്ചല്ലോ.നിങ്ങളുടെ നഗരത്തില്‍ എല്‍ഇഡി ബള്‍ബ് ഇല്ലാത്ത പോസ്റ്റ് ഇല്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ. മുനിസിപ്പാലിറ്റിയുടെ വൈദ്യുതി ബില്‍ കുത്തനെ താഴും, പ്രകാശത്തിന്റെ തിളക്കത്തിനും മാറ്റമുണ്ടാകും. ഈ പ്രചാരണ പരിപാടി രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയായി എന്നു നിങ്ങള്‍ ഉറപ്പു വരുത്തണം. നിങ്ങള്‍ക്ക് വോട്ടര്‍മാരെയും സമീപിക്കാന്‍ സാധിക്കും. എല്‍ഇഡി ബള്‍ബുകളാണ് ഉപയോഗിക്കുന്നത് എങ്കില്‍ ഇടത്തരം കുടുംബങ്ങളിലെ വൈദ്യുതി ബില്ല് കുത്തനെ കുറയും. വര്‍ഷം അവര്‍ക്ക് 200 മുതല്‍ 2000 രൂപ വരെ ഈയിനത്തില്‍ ലാഭിക്കാനും സാധിക്കും. ഈ ദിശയില്‍ നാം പരിശ്രമിക്കേണ്ടതുണ്ട്. ഇതിന് ഇന്ന് പല പദ്ധതികളും ഉണ്ട്.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുകയാണ്. നഗരവികസനത്തില്‍ ജനപങ്കാളിത്തം വേണം.നാം അതിന് ഊന്നല്‍ നല്‍കണം. സ്‌കൂളുകളിലെ എന്‍സിസി യൂണിറ്റിനെ പങ്കെടുപ്പിക്കുക.നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാബ സാഹിബ് അംബേദ്ക്കറുടെ, മഹാത്മ ഗാന്ധിയുടെ, സ്വാമി വിവേകാനന്ദന്റെ, ഭഗത് സിംങ്ങിന്റെ, മഹാറാണാ പ്രതാപിന്റെ ,ശിവാജിയുടെ ഇവരില്‍ ആരുടെയെങ്കിലുമൊക്കെ പ്രതിമകള്‍ കാണും. പ്രതിമകള്‍ സ്ഥാപിക്കുമ്പോള്‍ നമുക്ക് വലിയ ഉത്സാഹമാണ്. അതു കഴിഞ്ഞാലൊ, അതിനെ ആരും ശ്രദ്ധിക്കാറില്ല. ജന്മവാര്‍ഷികത്തിലാണ് പിന്നെ നാം അതിനെ ഓര്‍ക്കുക. ഇത്തരം പ്രതിമകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എന്‍സിസി കേഡറ്റുകളെ ചുമതലപ്പെടുത്തുക. ഇവര്‍ ആരായിരുന്നു, എന്തായിരുന്നു ഇവരുടെ സംഭാവന എന്ന് പ്രതിമകള്‍ സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. ഇതൊക്കെ ചെറിയ കാര്യങ്ങളാണ്. പക്ഷെ നഗരത്തെ മൊത്തത്തില്‍ മാറ്റാന്‍ ഇതിനൊക്കെ വലിയ ശക്തിയുണ്ട്.
ഈ അമൃത് മഹോത്സവം നിങ്ങളുടെ കാലത്താണ് ആഘോഷിക്കുന്നത്. അതുപോലെ പ്രധാനപ്പെട്ട അവസരത്തില്‍ ഇന്ത്യയുടെ ശോഭനമായ ഭാവിയെ എടുത്തു കാണിക്കുന്ന സ്വാതന്ത്ര്യ സമരസ്മാരകങ്ങള്‍ സ്ഥാപിക്കാം. ഇതിന് പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കണം.അല്ലാതെ ഗവണ്‍മെന്റിന്റെ പണം ഉപയോഗിക്കരുത്. ഇതിന്റെ രൂപകല്പനയ്ക്ക് മത്സരം നടത്തണം, മികച്ചതിന് അവാര്‍ഡു നല്‍കണം. നിങ്ങളുടെ നഗരത്തിന് ഒരു വ്യക്തിത്വം വേണ്ടേ. ചില നഗരങ്ങളുണ്ട് അവ അറിയപ്പെടുന്നത് അവിടെ നിര്‍മ്മിക്കുന്ന ഭക്ഷണങ്ങളുടെ പേരിലാണ്. ഉദാഹരണം ബനാറസി പാന്‍. ആരൊക്കെയോ ഇതിനായി അധ്വാനിച്ചിട്ടുണ്ട്. അതിന്റെ പേരിലായി നഗര പ്രശസ്തി. ഈ മേയര്‍മാരൊക്കെ ആ പാന്‍ കഴിച്ചിട്ടുണ്ടാവും. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് നിങ്ങളുടെ നഗരത്തിനും സ്വന്തമായി ഏതെങ്കിലും ഉല്‍പ്പന്നം ഉണ്ടാവണം, അല്ലെങ്കില്‍ ചില ചരിത്ര സ്ഥലങ്ങള്‍ ഉണ്ടാവണം, നിങ്ങളുടെ നഗരം അറിയപ്പെടാന്‍.
ഒരു ജില്ല- ഒരു ഉല്‍പ്പന്നം എന്ന പേരില്‍ ഉത്തര്‍ പ്രദേശ് വളരെ പ്രശംസനീയമായ പദ്ധതി നടപ്പിലാക്കി വരുന്നു. ഒരോ ജില്ലയിലെയും ഏറ്റവും പ്രശസ്തമായ ഓരോ പ്രത്യേക ഉല്‍പ്പന്നത്തെ പദ്ധതി അടയാളപ്പെടുത്തിയിരിക്കുന്നു. സ്മാരകങ്ങളും ഉണ്ട്. ഇത് വളരെ നല്ല പ്രയോജനമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളുടെ നഗരത്തില്‍ ചിലപ്പോള്‍ കായിക ഉപകരണങ്ങള്‍ക്കു പ്രശസ്തമായ ചില സ്ഥലങ്ങള്‍ ഉണ്ടാവാം.ഉദാഹരണത്തിന് ബനാറസ് സാരി രാജ്യമെമ്പാടും പ്രശസ്തമാണ്. രാജ്യത്ത് ഏതെങ്കിലും ഭാഗത്ത് വിവാഹം ഉണ്ടെങ്കില്‍ എല്ലാവരും ബനാറസ് സാരി വാങ്ങാന്‍ ഇഷ്ടപ്പെടുന്നു. അതിന് ആരോ വ്യാപാര മുദ്ര നല്‍കിയിട്ടുണ്ട്. അതുപോലെ രാജ്യമെങ്ങും പ്രശസ്തമായ ഏതെങ്കിലും ഒരു ഉല്‍പ്പന്നം നിങ്ങളുടെ നഗരത്തിലും കാണും. അത് തേു നഗരത്തിന്റെതുമാകാം, പാറ്റ്‌ന, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം, അല്ലെങ്കില്‍ ചെന്നൈ. നിങ്ങളുടെ നഗരത്തിന്റെ ഈ പ്രത്യേക ഉല്‍പ്പന്നം എന്താണ് എന്നു കണ്ടു പിടിക്കുക. ഈ ഉല്‍പ്പന്നമാണ് നമ്മുടെ വലിയ ശക്തി എന്നും, ഇതിന് പ്രചാരണം കൊടുക്കണമെന്നും നഗരവാസികള്‍ ഒന്നിച്ച് തീരുമാനിക്കുക. വൈകാതെ അത് വലിയ സാമ്പത്തിക പ്രവര്‍ത്തന മാര്‍ഗ്ഗമായിത്തീരും. ചുരുക്കത്തില്‍ നഗരങ്ങളുടെ വികസനം നാം ഒരു പുതിയ തലത്തിലൂടെ നടപ്പാക്കണം. ആ വഴിക്ക് പരിശ്രമിക്കണം. വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച മൂലം നഗരങ്ങളില്‍ ഗതാഗത കുരുക്ക് ഇന്ന് വലിയ പ്രശ്‌നമാണ്. എത്രമാത്രം മേല്‍ പാലങ്ങള്‍ നിര്‍മ്മിച്ചിട്ടും കാര്യമില്ല സാഹചര്യങ്ങള്‍ മെച്ചപ്പെടില്ല. നിങ്ങള്‍ സൂറത്തിലേയ്ക്കു ചെന്നാല്‍ കാണാം ഓരോ 100 മീറ്റര്‍ കഴിയുമ്പോഴും ഓരോ മേല്‍പാലം. ഒരു പക്ഷെ അത് മേല്‍പാലങ്ങളുടെ നഗരമാകാം. എന്നാല്‍ മേല്‍പാലങ്ങള്‍ പ്രശ്‌നത്തിനു പരിഹാരമല്ല. നാം പൊതു ഗതാഗത സമ്പ്രദായത്തിനും മെട്രോ ശ്രുംഖലയ്ക്കും വലിയ ഊന്നല്‍ നല്‍കുന്നു. എന്നാല്‍ ഇതിനുമപ്പുറം ധാരാളം കാര്യങ്ങളുണ്ട്. സാമൂഹ്യ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ നാം പരിശ്രമിക്കണം. ഇതുപോലെയാണ് സ്വാവലംബിതരുടെ പ്രശ്‌നം. നാം അക്‌സസബിള്‍ ഇന്ത്യ കാമ്പയില്‍ വഴി അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി, അതിന്റെ വെളിച്ചത്തില്‍ നഗരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. പുതിയ കെട്ടിടങ്ങളും റോഡുകളും, റോഡുകള്‍ മുറിച്ചു കടക്കാനുള്ള സ്ഥലങ്ങളും, ശുചിമുറികളും, ബസുകളില്‍ കയറാനുള്ള പടികളും അവര്‍ക്കായി നിര്‍മ്മിച്ചു. അത് നമ്മുടെ ആസൂത്രണത്തിന്റെ ഭാഗമാക്കണം. എങ്കില്‍ മാത്രമെ അതു നടപ്പിലാകൂ. ഒരു കാര്യം ശരിയാണ് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ചാലക ശക്തി നമ്മുടെ നഗരങ്ങള്‍ തന്നെ. നഗരങ്ങളെ ഊര്‍ജ്ജസ്വലങ്ങളായ സാമ്പത്തിക കേന്ദ്രങ്ങളാക്കി നാം മാറ്റണം. പുതിയ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ യോജിച്ച സ്ഥലങ്ങള്‍ കണ്ടെത്തുവാന്‍ നാം കൂടുതല്‍ ശ്രദ്ധിക്കണം. തൊഴിലാളികള്‍ക്ക് അടുത്തു തന്നെ താമസ സൗകര്യങ്ങള്‍ ഒരുക്കണം. അവര്‍ ജോലി സ്ഥലത്തു നിന്ന് ദൂരെ പോകേണ്ട സാഹചര്യം ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തണം. നമ്മുടെ ആധുനിക വികസന മാതൃകയില്‍ ആ സമഗ്ര സമീപനം ഉണ്ടാവണം. എങ്കില്‍ മാത്രമെ എല്ലാവരും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകൂ. ആ സ്ഥലത്ത് നല്ല സാഹചര്യം ഉണ്ട്, അവിടെ അയാള്‍ക്ക് വ്യവസായം അല്ലെങ്കില്‍ ഫാക്ടറി സ്ഥാപിക്കാം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാം എന്ന് അയാളെ ബോധ്യപ്പെടുത്തണം. എപ്രകാരം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ നമ്മുടെ വികസന മാതൃകയില്‍ ശാക്തീകരിക്കാം എന്നും ചിന്തിക്കണം. ഞാന്‍ സൂചിപ്പിച്ചവയെല്ലാം നടപ്പിലാക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമോ എന്ന് എനിക്കറിയില്ല. എങ്കിലും നിങ്ങള്‍ക്ക് വലിയ സന്തോഷവും സംതൃപ്തിയും നല്‍കുന്ന ഒരു കാര്യം ചെയ്യണം എന്ന് എല്ലാ മേയര്‍മാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അത് പ്രധാന്‍ മന്ത്രി സ്ട്രീറ്റ് വെണ്ടര്‍ ആത്മ നിര്‍ഭര്‍ നിധിയാണ്.
നിങ്ങള്‍ക്കറിയാം, എല്ലാ നഗരങ്ങളിലും തെരുവോര കച്ചവടക്കാരുണ്ട്. സാദാരണക്കാരുടെ ജീവിതത്തില്‍ അവരുടെ പ്രാധാന്യം വിസ്മരിക്കാനാവില്ല. സൂക്ഷ്മ സമ്പദ് വ്യവസ്ഥയിലെ സുപ്രധാന ശക്തിയുമാണ് അവര്‍. പക്ഷെ അവര്‍ അവഗണിത വിഭാഗമാണ്. ആരും അവരെ ശ്രദ്ധിക്കുന്നില്ല. ഹുണ്ടിക വ്യാപാരികള്‍ക്ക് കനത്ത പലിശ നല്‍കി പണം ഉണ്ടാക്കി കൊടുക്കുന്ന, സമ്പാദ്യത്തില്‍ പകുതിയും പലിശയായി നല്‍കി ബാക്കി കൊണ്ട് എങ്ങിനെയെങ്കിലും കുടുംബം പുലര്‍ത്തുന്ന അവരെ കുറിച്ച് നിങ്ങള്‍ ആരെങ്കിലും അലോസരപ്പെട്ടിട്ടുണ്ടോ. അവര്‍ തെരുവില്‍ വിളിച്ചു പറഞ്ഞ് സാധനങ്ങള്‍ വില്‍ക്കുന്നു. പട്ടിണിക്കെതിരെ പോരാടുന്നു, കഠിനമായി അധ്വാനിക്കുന്നു. അവര്‍ക്കു വേണ്ടിയുള്ളതാണ് പ്രധാന്‍ മന്ത്രി സ്ട്രീറ്റ് വെണ്ടര്‍ ആത്മ നിര്‍ഭര്‍ നിധി. അവരില്ലായിരുന്നെങ്കില്‍ ജീവിതം ക്ലേശകരമാകുമായിരുന്നു എന്ന് കൊറോണ കാലത്താണ് എല്ലാവരും തിരിച്ചറിഞ്ഞത്. കൊറോണ കാലത്ത് അവര്‍ അവിടെ ഇല്ലായിരുന്നു. നേരത്തെ അത് ആര്‍ക്കും അനുഭവപ്പെട്ടില്ല. എന്നാല്‍ പച്ചക്കറിക്കാരനും പാല്‍ക്കാരനും പത്രം വിതരണക്കാരനും അടിച്ചു വാരുന്നവനും പാചകക്കാരനും തിരിഞ്ഞു നോക്കാതെ വന്നപ്പോള്‍ എല്ലാവരും നന്നായി വിയര്‍ത്തു.
ജീവിതത്തിനായി നമുക്ക് ഇവരെ പൂര്‍ണമായി ആശ്രയിക്കേണ്ടി വന്നു, കൊറോണ കാലം ഇവരുടെ പ്രാധാന്യവും വിലയും നമുക്കു മനസിലാക്കി തന്നു. അതുകൊണ്ട് അവരെ ഒപ്പം കൂട്ടുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അവരും നമ്മുടെ ജീവിത യാത്രയുടെ ഭാഗമാണ്. അതിനാണ് നാം വളരെ നല്ല പദ്ധതിയായ പ്രധാന്‍ മന്ത്രി സ്ട്രീറ്റ് വെണ്ടര്‍ ആത്മ നിര്‍ഭര്‍ നിധി ആരംഭിച്ചത്. നിങ്ങളുടെ നഗരത്തിലുള്ള ഇവരുടെ പട്ടിക തയാറാക്കുക. മൊബൈല്‍ ഫോണില്‍കൂടി പണമിടപാടു നടത്താന്‍ അവരെ പഠിപ്പിക്കുക. അവര്‍ക്ക് ബാങ്കില്‍ നിന്നു പണം ലഭിക്കും. മൊത്ത വ്യാപാരിയില്‍ നിന്ന് ഫോണ്‍ വഴി അവര്‍ പണം നല്‍കി പച്ചക്കറികള്‍ വാങ്ങിക്കൊള്ളും. പിന്നീട് അവര്‍ നൂറുകണക്കിനു വീടുകളില്‍ അത് എത്തിക്കും. വീട്ടമ്മമാരില്‍ നിന്ന് ഡിജിറ്റല്‍ ഇടപാടിലൂടെ വില ഈടാക്കിക്കൊള്ളും. 100 ശതമാനവും ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ അവര്‍ക്കായാല്‍ ബാങ്ക് അവരുടെ കച്ചവടം നിരീക്ഷിക്കും, പിന്നെ അവര്‍ക്കു വായ്പ നല്‍കാന്‍ ബാങ്കിനും മടി ഉണ്ടാവില്ല. 10000 രൂപ മുടക്കി അവര്‍ വ്യാപാരം ചെയ്ത് അതു മുഴുവനായി തിരിച്ചടച്ചാല്‍ ബാങ്ക് പിന്നെ 20000 രൂപ നല്‍കും, പിന്നെ 50000 രൂപയായി തുക വര്‍ധിപ്പിക്കും. അയാള്‍ 100 ശതമാനം ഡിജിറ്റല്‍ ഇടപാടാണ് നടത്തിയതെങ്കില്‍ പലിശ പോലും ബാങ്ക് ഇളവ് ചെയ്യും.
കച്ചവടത്തിന് പലിശ രഹിത വായ്പ ലഭിച്ചാല്‍ ഈ വ്യാപാരികള്‍ അതില്‍ നിന്നുള്ള ലാഭം കൊണ്ട്് അവരുടെ കുടുംബം സുഭിക്ഷമായി പുലര്‍ത്തും, കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കും, നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കും, ക്രമേണ കച്ചവടം വികസിപ്പിക്കും എന്നാണ് എനിക്കു തോന്നുന്നത്. പ്രധാന്‍ മന്ത്രി സ്ട്രീറ്റ് വെണ്ടര്‍ ആത്മ നിര്‍ഭര്‍ നിധിക്ക് മുന്‍ഗണന നല്‍കാന്‍ നിങ്ങള്‍ക്കു സാധിക്കമോ. അടുത്ത വര്‍ഷം ജനുവരി 26 നു മുമ്പായി 100, 500, 1000, 2000 തെരുവ് കച്ചവടക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് തുറന്ന്്്് അവര്‍ക്ക് ഡിജിറ്റല്‍ പണമിടപാടില്‍ പരിശീലനം നല്‍കും എന്ന് കാശിയുടെ മണ്ണില്‍ നിന്ന് ഗംഗാ മാതാവിന്റെ തീരത്തു നിന്ന് പ്രതിജ്ഞ എടുക്കാമോ. അവര്‍ക്ക് സാധനങ്ങള്‍ നല്‍കുന്നവര്‍ക്കും പരിശീലനം നല്‍കണം. പിന്നെ വൈകില്ല ഡിജിറ്റല്‍ വ്യാപാരം കുത്തനെ ഉയരും. തെരുവ് കച്ചവടക്കാര്‍ക്ക് പലിശരഹിതമായി അവരുടെ വ്യാപാരം വികസിപ്പാക്കാന്‍ സാധിക്കും.
നിങ്ങള്‍ കാശിയില്‍ വന്നു, അതിനെ അടുത്തു നിന്നു വീക്ഷിച്ചു. നിങ്ങള്‍ക്ക് പല നിര്‍ദ്ദേശങ്ങളും കാണും. നിങ്ങള്‍ ആ നിര്‍ദ്ദേശങ്ങള്‍ എനിക്ക് അയച്ചാല്‍ കാശിയിലെ ചുമതലകള്‍ നിര്‍വഹിക്കാന്‍ എനിക്ക് അതു സഹായകമാകും. മേയര്‍ എന്ന നിലയില്‍ നിങ്ങളുടെ നഗരത്തില്‍ ആരംഭിച്ചിരിക്കുന്ന സംരംഭങ്ങള്‍ കാശിക്കും പ്രയോജനപ്പെടും എന്ന് തോന്നുകയാണെങ്കില്‍ ദയവായി അത് എന്നെ കൂടി അറിയിക്കുക. എങ്കില്‍ ഞാന്‍ നിങ്ങളോട് എന്നും നന്ദിയുള്ളവനായിരിക്കും. നിങ്ങളില്‍ നിന്നു പഠിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് എല്ലാ മേയര്‍മാരെയും ഞാന്‍ ഇവിടെയ്ക്കു ക്ഷണിച്ചത്. നിങ്ങളുടെ നഗരത്തില്‍ നിങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന ആശയങ്ങള്‍ കാശിയിലെ ജനങ്ങളുമായി പങ്കു വയ്ക്കുക. ഞാനും എന്റെ സഹപ്രവര്‍ത്തകരും ആ ആശയങ്ങള്‍ തീര്‍ച്ചയായും നടപ്പിലാക്കുന്നതായിരിക്കും. അതിന് ഞാന്‍ ആദ്യ വിദ്യാര്‍ത്ഥിയാകും. നാം എല്ലാവരും രാഷ്ട്രിയക്കാരാണ്. ഈ നിലയില്‍ നിന്നു ഇനിയും വളരെ ഉന്നത പദവികളിലേയ്ക്ക് എത്തിചേരാന്‍ നമുക്ക് ജീവിതത്തില്‍ അവസരങ്ങളുണ്ട്. നിങ്ങള്‍ ഓര്‍ക്കണം സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ ആദ്യം മേയറായിരുന്നു. പിന്നീട് അഹമ്മദാബാദ് മുനിപ്പാലിറ്റിയുടെ പ്രസിഡന്റായി. അന്ന് അഹമ്മദ്ബാദ് നഗരം വളരെ ചെറുതായിരുന്നു. അവിടെ നിന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര തുടങ്ങുന്നത്. ഇന്ന് രാജ്യത്ത് എല്ലാവരും അദ്ദേഹത്തെ ഓര്‍മ്മിക്കുന്നു. നമുക്ക് ഒത്തിരി നേതാക്കളുണ്ട്. അവരൊക്കെ മുനിസിപ്പാലിറ്റികളില്‍ നിന്നാണ് രാഷ്ട്രിയ ജീവിതം തുടങ്ങിയത്. നിങ്ങളുടെ ജീവിതവും ആ ഘട്ടത്തിലാണ്. സ്വന്തം പ്രദേശത്തിന്റെ വികസനത്തിനായി കൂടുതല്‍ ശോഭനമായ രാഷ്ട്രിയ ഭാവിക്കായി പൂര്‍ണ സമര്‍പ്പണത്തോടെ നിങ്ങളും പ്രതിജ്ഞാബദ്ധമാകും എന്ന് എനിക്ക് ഉറപ്പുണ്ട്. ആദുനിക നഗരങ്ങള്‍ നിര്‍മ്മിക്കുന്നതിനൊപ്പം പൈതൃകവും പുനരുജ്ജീവിപ്പിക്കപ്പെടണം.പൈതൃകവും വികസനവും നമുക്ക് വേണം. സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനായി നിങ്ങള്‍ മുന്നേരും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.ഒരിക്കല്‍ കൂടി നിങ്ങളെ കാശിയിലെയ്ക്കു സ്വാഗതം ചെയ്യുന്നു. കാശിയിലെ ജനങ്ങള്‍ നിങ്ങളെ നന്നായി പരിചരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഊഷ്മളഹൃദയരാണ് അവര്‍. അവരുടെ സ്‌നേഹവും കരുതലും നിങ്ങള്‍ക്ക് ഒരിക്കലും നഷ്ടമാവില്ല. നിങ്ങളുടെ ഭാഗത്തു നിന്നും അപ്രകാരം സംഭവിക്കട്ടെ.
വളരെ നന്ദി, ശുഭാശംസകള്‍

Many thanks and best wishes!