Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മെച്ചപ്പെടുത്തിയ ക്ഷേമ പദ്ധതികൾ വിമുക്ത ഭടന്മാരുടെ  ജീവിത നിലവാരം ഉയർത്തും: പ്രധാനമന്ത്രി


വിമുക്ത ഭടന്മാരുടെ ക്ഷേമ പദ്ധതികൾ വർധിപ്പിക്കാനുള്ള സർക്കാരിന്റെ സമീപകാല നീക്കം അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

വിമുക്ത ഭടന്മാരുടെ ക്ഷേമത്തിനും ജീവിതം സുഗമമാക്കുക  നയത്തിനും നൽകിയിട്ടുള്ള മുൻ‌ഗണന പരിഗണിച്ച്, വിമുക്തഭടന്മാരുടെ ഇനിപ്പറയുന്ന ക്ഷേമ പദ്ധതികൾക്ക് കീഴിലുള്ള തുക വർദ്ധിപ്പിച്ചതായി കേന്ദ്രമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അറിയിച്ചു.

1. 20000 രൂപ മുതൽ 50000 രൂപ വരെ തൊഴിലധിഷ്ഠിത പരിശീലന ഗ്രാന്റ് വിധവകൾക്ക് ഹവിൽദാർ /തത്തുല്യം വരെ.

2. പെൻഷൻകാരല്ലാത്ത വിമുക്ത ഭടന്മാർക്ക്  /വിധവകൾക്ക് ഹവിൽദാർ /തത്തുല്യം വരെ 30000 രൂപ മുതൽ 50000 രൂപ വരെ മെഡിക്കൽ ഗ്രാന്റ്.

3. ഗുരുതരമായ രോഗങ്ങൾക്കുള്ള ഗ്രാന്റ് 1.25 ലക്ഷം രൂപ മുതൽ 1.50 ലക്ഷം രൂപ വരെ പെൻഷൻകാരല്ലാത്ത വിമുക്ത ഭടന്മാർക്ക് വിധവകൾക്ക്.

ഇതിന് മറുപടിയായാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

“നമ്മുടെ രാജ്യത്തെ സംരക്ഷിച്ച ധീരരായ വിമുക്തഭടന്മാരെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നു. അവർക്കായി വർധിപ്പിച്ച  ക്ഷേമപദ്ധതികൾ അവരുടെ ജീവിതനിലവാരം വളരെയധികം മെച്ചപ്പെടുത്തും.”

India is proud of the valiant Ex-Servicemen who have defended our nation. The welfare schemes which have been enhanced for them will greatly improve their quality of life. https://t.co/vtGMVpbEGg

— Narendra Modi (@narendramodi) August 11, 2023

******

–ND–