മൂന്ന് വർഷം പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ
ആയുഷ്മാൻ ഭാരത് പിഎംജെഎവൈയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
MyGovIndia- യ്ക്കുള്ള മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു:
“കഴിഞ്ഞ വർഷം ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്.
നമ്മുടെ പൗരന്മാർക്ക് ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണ്. ആയുഷ്മാൻ ഭാരത് പിഎംജെഎവൈ ഈ ദർശനം സാക്ഷാത്കരിക്കുന്നതിൽ പ്രധാനമാണ്. “
The importance of healthcare has been even more clearly understood in the year gone by.
— Narendra Modi (@narendramodi) September 23, 2021
It is our commitment to ensure top quality and affordable healthcare for our citizens. Ayushman Bharat PM-JAY is key to realising this vision. #3YearsofPMJAY https://t.co/NHKWgTYsY5