Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൂന്നാമത് ഇന്ത്യ- ആഫ്രിക്ക ഫോറം ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന


2015 ഒക്‌ടോബര്‍ 26 മുതല്‍ 29 വരെ നടക്കുന്ന ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിയ്ക്ക് ആതിഥേയത്വമരുളാന്‍ സാധിച്ചതില്‍ ഇന്ത്യയ്ക്ക് അഭിമാനമുണ്ട്. ഇത്തവണ ഉച്ചകോടിയിലെ പങ്കാളിത്തത്തില്‍ കാര്യമായ വര്ദ്ധയനയുണ്ടായിട്ടുണ്ട്. 54 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കന്‍ യൂണിയനില്‍ നിന്നുള്ള നേതാക്കളെ ഞങ്ങള്‍ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ആഫ്രിക്കയ്ക്കുപുറത്ത് ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഏറ്റവും വലിയ ഒത്തുചേരലാവും ഈ ഉച്ചകോടി. കൂടുതല്‍ ശോഭനമായൊരു ഭാവിക്കുവേണ്ടി ഒരുമിച്ചു പ്രവര്ത്തി ക്കാനുള്ള ഇന്ത്യയുടെയും ആഫ്രിക്കയുടെയും ആഗ്രഹമാണത് കാണിക്കുന്നത്.

ഇന്ത്യയും ആഫ്രിക്കയും തമ്മില്‍ പരസ്പര ബഹുമാനം, വിശ്വാസം, ഒരുമ എന്നിവയിലധിഷ്ഠിതമായ ചരിത്രപരമായ ബന്ധമാണുള്ളത്. ഈ അടുത്ത കാലത്ത് നമ്മുടെ ബന്ധത്തില്‍ പുരോഗതി കൈവരിക്കുകയും ഇരുകൂട്ടര്ക്കും പ്രയോജനപ്പെടുന്ന തരത്തിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്.

ആഫ്രിക്കയിലെ പ്രധാന നിക്ഷേപകരാണ് ഇന്ത്യ. 30 ശതകോടി ഡോളറിനടുത്ത ഇന്ത്യന്‍ നിക്ഷേപം ആഫ്രിക്കയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്.

മനസ്സുകള്‍ പരസ്പരം കണ്ടുമുട്ടുകയും കൈകള്‍ ഒരുമിച്ച് ജോലി ചെയ്യുകയും ചെയ്താല്‍ ഇന്ത്യയും ആഫ്രിക്കയും തമ്മിലുളള ബന്ധം ശക്തമാക്കുന്നതില്‍ ഒരു നാഴിക കല്ലായി മാറാന്‍ ഇന്ത്യ ആഫ്രിക്ക ഫോറം

ഉച്ചകോടിയ്ക്ക് സാധിക്കും.

ഇന്ത്യ- ആഫ്രിക്ക ഉച്ചകോടിയ്ക്ക് മുന്നോടിയായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയിലേയും ആഫ്രിക്കയിലേയും വ്യാപാര മന്ത്രിമാര്‍ ബിസിനസ്സ് പ്രതിനിധി സംഘത്തോടൊപ്പം ഒക്‌ടോബര്‍ 23ന് കൂടിക്കാഴ്ച നടത്തും.

ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്ഡ്സ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഉച്ചകോടി വേദിയില്‍ ഒക്‌ടോബര്‍ 27, 29 തീയതികളില്‍ ബിസിനസ്സ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യ- ആഫ്രിക്ക സഹകരണം പ്രമേയമാക്കി സി.ബി.എസി.ഇ സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളില്‍ 16000ത്തില്‍ കൂടുതല്‍ സ്‌കൂളുകള്‍ പങ്കെടുക്കും.