Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ സൈനികൻ ഹവിൽദാർ ബൽദേവ് സിങ്ങിന്റെ (റിട്ട.) നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


മുൻ സൈനികൻ ഹവിൽദാർ ബൽദേവ് സിങ്ങിന്റെ (റിട്ട.) നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയ്ക്കു നൽകിയ മഹത്തായ സേവനം വരും വർഷങ്ങളിൽ ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ധൈര്യത്തിന്റെയും മനക്കരുത്തിന്റെയും യഥാർത്ഥ പ്രതീകമായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രത്തോടുള്ള  അചഞ്ചലമായ സമർപ്പണം ഭാവി തലമുറകളെ പ്രചോദിപ്പിക്കുമെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു;

“ഹവിൽദാർ ബൽദേവ് സിങ്ങിന്റെ (റിട്ട.) വിയോഗത്തിൽ ദുഃഖിതനാണ്. ഇന്ത്യയ്ക്കു നൽകിയ മഹത്തായ സേവനം വരും വർഷങ്ങളിൽ ഓർമ്മിക്കപ്പെടും. ധൈര്യത്തിന്റെയും മനക്കരുത്തിന്റെയും യഥാർത്ഥ പ്രതീകമായ അദ്ദേഹത്തിന്റെ രാഷ്ട്രത്തോടുള്ള  അചഞ്ചലമായ സമർപ്പണം ഭാവി തലമുറകളെ പ്രചോദിപ്പിക്കും. കുറച്ച് വർഷങ്ങൾക്ക് മുമ്പ് നൗഷേരയിൽ വെച്ച് അദ്ദേഹത്തെ കണ്ടുമുട്ടിയത് ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം.

***

NK