Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു


മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു; “ശ്രീ പ്രണബ് മുഖർജിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. രാഷ്ട്രതന്ത്രവും ബൗദ്ധികമായ ആഴവും നമ്മുടെ രാജ്യത്തിന്റെ ഗതിയെത്തന്നെ രൂപപ്പെടുത്തി. അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളും നേതൃപാടവവും അമൂല്യമായിരുന്നു. ഞങ്ങളുടെ വ്യക്തിപരമായ ഇടപെടലുകൾ എപ്പോഴും സമ്പന്നമായിരുന്നു. അദ്ദേഹത്തിന്റെ സമർപ്പണവും ജ്ഞാനവും പുരോഗതിയിലേക്കുള്ള നമ്മുടെ യാത്രയിൽ എക്കാലവും ഒരു വഴികാട്ടിയായിരിക്കും.”

 

SK