Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ അനുസ്മരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മദിനമായ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ അനുസ്മരിച്ചു.

ശ്രീ പ്രണബ് മുഖർജിയെ മികച്ച രാഷ്ട്രതന്ത്രജ്ഞനെന്നു വിശേഷിപ്പിച്ച ശ്രീ മോദി, ഭരണാധികാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രകടനത്തെ പ്രശംസിക്കുകയും രാജ്യത്തിന്റെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ പ്രകീർത്തിക്കുകയും ചെയ്തു.

“ജന്മവാർഷികത്തിൽ ശ്രീ പ്രണബ് മുഖർജിയെ അനുസ്മരിക്കുന്നു. മികച്ച രാഷ്ട്രതന്ത്രജ്ഞൻ, മികച്ച ഭരണാധികാരി, ജ്ഞാനത്തിന്റെ കലവറ എന്നിങ്ങനെ നിരവധി സവിശേഷതകളുള്ള പൊതുപ്രവർത്തകനായിരുന്നു പ്രണബ് ബാബു. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. വിവിധ മേഖലകളിലുടനീളം സമവായം കെട്ടിപ്പടുക്കാനുള്ള അതുല്യമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഭരണത്തിലുള്ള അദ്ദേഹത്തിന്റെ വിപുലമായ അനുഭവവും ഇന്ത്യയുടെ സംസ്കാരത്തെക്കുറിച്ചും ധർമചിന്തയെക്കുറിച്ചുമുള്ള ആഴത്തിലുള്ള ധാരണയുമാണ് ഇതിനു കാരണം. നമ്മുടെ രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ സാക്ഷാത്കരിക്കാൻ തുടർന്നും ഞങ്ങൾ പ്രവർത്തിക്കും.” -എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

***

SK