Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡിസംബർ 25 ന് മധ്യപ്രദേശിലെ കെൻ-ബേത്വ നദികളെ ബന്ധിപ്പിക്കുന്ന ദേശീയ പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും.


മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 25 ന് മധ്യപ്രദേശ് സന്ദർശിക്കും. ഉച്ചയ്ക്ക് 12.30ന് അദ്ദേഹം ഖജുരാഹോയിൽ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.

കെൻ-ബെത്വ നദിയെ ബന്ധിപ്പിക്കുന്ന ദേശീയ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ദേശീയ വീക്ഷണ പദ്ധതി പ്രകാരം നദികളെ ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതിയാണ് ഇത്. ഈ പദ്ധതി മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും വിവിധ ജില്ലകളിൽ ലക്ഷക്കണക്കിന് കർഷക കുടുംബങ്ങൾക്ക് ജലസേചന സൗകര്യം ലഭ്യമാക്കും. മേഖലയിലെ ജനങ്ങൾക്ക് കുടിവെള്ള സൗകര്യവും പദ്ധതി ഒരുക്കും. ഇതോടൊപ്പം ജലവൈദ്യുത പദ്ധതികൾ ഹരിത ഊർജത്തിൽ 100 മെഗാവാട്ടിൽ കൂടുതൽ സംഭാവന ചെയ്യും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം നിരവധി തൊഴിലവസരങ്ങളും ഈ പദ്ധതി സൃഷ്ടിക്കും.

മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു സ്‌മരണിക സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. 1153 അടൽ ഗ്രാം സുശാസൻ കെട്ടിടങ്ങളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനത്തിലും ഉത്തരവാദിത്തങ്ങളിലും പ്രാദേശിക തലത്തിൽ നല്ല ഭരണം സാധ്യമാക്കുന്നതിൽ ഈ കെട്ടിടങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കും.

ഊർജ പര്യാപ്തതയ്ക്കും ഹരിത ഊർജം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, മധ്യപ്രദേശിലെ ഖാണ്ഡവ ജില്ലയിലെ ഓംകാരേശ്വറിൽ സ്ഥാപിച്ച ഓംകാരേശ്വർ ഫ്ലോട്ടിംഗ് സോളാർ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ പദ്ധതി കാർബൺ ബഹിർഗമനം കുറയ്ക്കുകയും 2070-ഓടെ  കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക എന്ന ഗവൺമെൻ്റിൻ്റെ ദൗത്യത്തിന് സംഭാവന നൽകുകയും ചെയ്യും. ജലബാഷ്പീകരണം കുറയ്ക്കുന്നതിലൂടെ ജലസംരക്ഷണത്തിനും ഇത് സഹായിക്കും.

***

NK