Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ പാർലമെന്റേറിയൻ സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


മുൻ പാർലമെന്റേറിയൻ  സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

എക്സിലെ ഹൃദയസ്പർശിയായ സന്ദേശത്തിൽ ശ്രീ മോദി കുറിച്ചു:

“സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അഗാധ ദുഃഖമുണ്ട്. അദ്ദേഹം ഇടതുപക്ഷത്തിന്റെ മാർഗദർശിയായിരുന്നു. രാഷ്ട്രീയരംഗത്തുടനീളം ഏവരെയും കൂട്ടിയിണക്കാനുള്ള കഴിവിന്റെ പേരിൽ അറിയപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഈ ദുഃഖവേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും അണികൾക്കുമൊപ്പമാണ് എന്റെ ചിന്തകൾ. ഓം ശാന്തി.”

*****