Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ കേന്ദ്രമന്ത്രി ഡോ. ദേബേന്ദ്ര പ്രധാൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


മുൻ കേന്ദ്രമന്ത്രി ഡോ. ദേബേന്ദ്ര പ്രധാൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദാരിദ്ര്യ നിർമാർജനത്തിനും സാമൂഹിക ശാക്തീകരണത്തിനും ഊന്നൽ നൽകുന്നതിൽ എംപി എന്ന നിലയിലും മന്ത്രിയെന്ന നിലയിലും ഡോ. ​​ദേബേന്ദ്ര പ്രധാൻ ജി നൽകിയ സംഭാവന ശ്രദ്ധേയമാണെന്ന് ശ്രീ മോദി പറഞ്ഞു.

എക്‌സിൽ ശ്രീ മോദി കുറിച്ചു;

“കഠിനാധ്വാനിയും ലാളിത്യമുള്ളയാളുമാ‌യ നേതാവെന്ന നിലയിൽ ഡോ. ദേബേന്ദ്ര പ്രധാൻ ജി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒഡീഷയിൽ ബിജെപിയെ ശക്തിപ്പെടുത്താൻ അദ്ദേഹം നിരവധി ശ്രമങ്ങൾ നടത്തി. ദാരിദ്ര്യ നിർമാർജനത്തിനും സാമൂഹിക ശാക്തീകരണത്തിനും ഊന്നൽ നൽകുന്നതിൽ എംപി എന്ന നിലയിലും മന്ത്രി എന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അന്ത്യാഞ്ജലി അർപ്പിക്കാനും, അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്താനും പോയിരുന്നു. ഓം ശാന്തി.”

***

SK