മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും 1983 ലെ ലോകകപ്പ് ജേതാക്കളുടെ സ്ക്വാഡിലെ അംഗവുമായ ശ്രീ യശ്പാൽ ശർമ്മയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.
1983- ലെ ഇതിഹാസ സ്ക്വാഡിൽ ഉൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രിയങ്കരനായിരുന്നു ശ്രീ യശ്പാൽ ശർമ ജി. ടീം അംഗങ്ങൾക്കും ആരാധകർക്കും വളർന്നുവരുന്ന ക്രിക്കറ്റ് കളിക്കാർക്കും പ്രചോദനമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം കടുത്ത മനോവേദന ഉളവാക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം. ഓം ശാന്തി.
****
Shri Yashpal Sharma Ji was a much beloved member of the Indian cricket team, including the legendary 1983 squad. He was an inspiration for teammates, fans as well as budding cricketers. Anguished by his passing away. Condolences to his family and admirers. Om Shanti.
— Narendra Modi (@narendramodi) July 13, 2021