Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻകാല ചലച്ചിത്രനടൻ ദേവ് ആനന്ദിനെ നൂറാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു


മുൻകാല ചലച്ചിത്രനടൻ ദേവ് ആനന്ദിന്റെ നൂറാം ജന്മവാര്‍ഷികത്തില്‍ ഇന്ത്യന്‍ സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.

” ഒരു നിത്യഹരിത പ്രതീകമായിട്ടാണ് ദേവ് ആനന്ദ് ജി ഓര്‍മ്മിക്കപ്പെടുന്നത്. കഥ പറയാനുള്ള അദ്ദേഹത്തിന്റെ അഭിരുചിയും സിനിമയോടുള്ള അഭിനിവേശവും സമാനതകളില്ലാത്തതായിരുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ രസിപ്പിക്കുന്നത് മാത്രമായിരുന്നില്ല, അത് മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍സമൂഹത്തെയും അഭിലാഷങ്ങളെയും പ്രതിഫലിപ്പിക്കുന്നതുമായിരുന്നു. അദ്ദേഹത്തിന്റെ കാലാതീതമായ പ്രകടനങ്ങള്‍ തലമുറകളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ നൂറാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു ” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

***

NS