Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുലായം സിംഗ് യാദവിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു


മുതിർന്ന രാഷ്ട്രീയ നേതാവ് ശ്രീ മുലായം സിംഗ് യാദവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ശ്രീ യാദവ് ജനങ്ങളെ ശുഷ്കാന്തിയോടെ സേവിക്കുകയും ലോകനായക് ജെ.പി.യുടെയും ഡോ. ​​ലോഹ്യയുടെയും ആദർശങ്ങൾ ജനകീയമാക്കുന്നതിനുവേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ശ്രീ യാദവ് പ്രതിരോധ മന്ത്രിയായിരിക്കെ ശക്തമായ ഇന്ത്യക്കായി പ്രവർത്തിച്ച കാലത്തെ ശ്രീ മോദി അനുസ്മരിച്ചു. ശ്രീ യാദവുമായുള്ള തന്റെ അടുത്ത ബന്ധം അനുസ്മരിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കാൻ താൻ എപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അവരുടെ കൂടിക്കാഴ്‌ചകളുടെ ഫോട്ടോകൾ പങ്കുവെക്കുകയാണെന്നും   പ്രധാനമന്ത്രി പറഞ്ഞു. ശ്രീ യാദവിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു : 

“ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശ്രീ മുലായം സിംഗ് യാദവ് ജി. ജനങ്ങളുടെ പ്രശ്‌നങ്ങളോട് സംവേദനക്ഷമതയുള്ള എളിമയുള്ള ഒരു നേതാവെന്ന നിലയിൽ അദ്ദേഹം പരക്കെ പ്രശംസിക്കപ്പെട്ടു. അദ്ദേഹം ജനങ്ങളെ ശുഷ്കാന്തിയോടെ സേവിക്കുകയും ലോകനായക് ജെ.പി.യുടെയും ഡോ. ​​ലോഹ്യയുടെയും ആദർശങ്ങൾ ജനകീയമാക്കുന്നതിന് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്തു.

“മുലായം സിംഗ് യാദവ് ജി യുപിയിലും ദേശീയ രാഷ്ട്രീയത്തിലും സ്വയം വ്യത്യസ്തനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിന്റെ പ്രധാന പോരാളിയായിരുന്നു അദ്ദേഹം. പ്രതിരോധ മന്ത്രിയെന്ന നിലയിൽ ശക്തമായ ഇന്ത്യയ്‌ക്കായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ പാർലമെന്ററി ഇടപെടലുകൾ ഉൾക്കാഴ്ചയുള്ളതും ദേശീയ താൽപ്പര്യം അഭിവൃദ്ധിപ്പെടുത്തുന്നതിന്  ഊന്നൽ നൽകുന്നതുമായിരുന്നു.

“ഞങ്ങൾ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കുമ്പോൾ മുലായം സിംഗ് യാദവ് ജിയുമായി ഞാൻ നിരവധി ആശയവിനിമയങ്ങൾ നടത്തിയിട്ടുണ്ട്. അടുത്ത ബന്ധം തുടർന്നു, അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കാൻ ഞാൻ എപ്പോഴും കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എന്നെ വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ലക്ഷക്കണക്കിന് അനുഭാവികൾക്കും അനുശോചനം. ഓം ശാന്തി.”

 

ND