91ാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ പ്രധാനമന്ത്രി ഭാരതരത്‌ന ശ്രീ അടല്‍ബിഹാരി വാജ്‌പേയിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്മദിനാശംസകള്‍ നേര്‍ന്നു.
‘നമ്മുടെ പ്രിയങ്കരനായ അടല്‍ജിക്കു ജന്മദിനാശംസകള്‍.
നിര്‍ണായകവേളയില്‍ രാഷ്ട്രത്തിനു സവിശേഷമായ നേതൃത്വം നല്‍കാന്‍ തയ്യാറായ ഈ വലിയ വ്യക്തിത്വത്തെ പ്രണമിക്കുന്നു.
രാഷ്ട്രീയപ്പാര്‍ട്ടി നേതാവ്, നിയമനിര്‍മാണസഭാംഗം, മന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളിലെല്ലാം അദ്ദേഹം സവിശേഷവ്യക്തിത്വം കാത്തുപോന്നു.
ഇതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
ഇന്നു വൈകിട്ട് ഡെല്‍ഹിയിലെത്തിയാല്‍ ഉടന്‍ അടല്‍ജിയുടെ വീട്ടിലെത്തി വ്യക്തിപരമായ ആശംസ നേരും.’, പ്രധാനമന്ത്രി പറഞ്ഞു.
1946ല്‍ ‘അഭുദയ’ എന്ന വാരികയില്‍ പ്രസിദ്ധീകരിച്ച ശ്രീ അടല്‍ ബിഹാരി വാജ്‌പേയിയുടെ കവിത പ്രധാനമന്ത്രി ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.
Birthday greetings to our beloved Atal ji. We salute this great personality who provided exceptional leadership to India at a crucial time.
— Narendra Modi (@narendramodi) December 25, 2015
Be it as a party leader, Parliamentarian, Minister, Prime Minister, Atal ji distinguished himself in every role. This is his speciality
— Narendra Modi (@narendramodi) December 25, 2015
A Poem by Atal ji in 1946, published in 'Abhudaya' a Weekly established by Pandit Madan Mohan Malaviya. pic.twitter.com/DBVRA5o1kH
— Narendra Modi (@narendramodi) December 25, 2015
After landing in Delhi this evening, will head straight to Atal ji's residence and wish him personally.
— Narendra Modi (@narendramodi) December 25, 2015