പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുന്‍രാഷ്ട്രപതി ഡോ. എപി.ജെ അബ്ദുല്‍ കലാമിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ പ്രണാമമര്‍പ്പിച്ചു.
”ഡോ. എപിജെ അബ്ദുല്‍ കലാമിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ പ്രണാമം”- പ്രധാനമന്ത്രി പറഞ്ഞു.
” ഇന്ന് നാം ഡോ. എപിജെ അബ്ദുല്‍ കലാമിന് പ്രണാമമര്‍പ്പിക്കുകയും, ശാസ്ത്രജ്ഞന്‍, പണ്ഡിതന്‍, രാഷ്ടപതി എന്നീ നിലകളില്‍ അദ്ദേഹം കൈവരിച്ച ബ്രഹത്തായ നേട്ടങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിലും, അധ്യാപനത്തിലും ഉള്ള അദ്ദേഹത്തിന്റെ തീവ്രമായ ഉത്സാഹം നാം സ്‌നേഹത്തോടെ സ്മരിക്കും. ചിന്തിശേഷിയിലൂടെയും, പുതുമകള്‍ വരുത്താനുള്ള കഴിവിലൂടെയും ഡോ. കലാം യുവമനസ്സുകളെ യഥാര്‍ത്ഥത്തില്‍ ജ്വലിപ്പിച്ചു.
ഡോ. കലാം ഇന്ന് നമ്മോടൊപ്പമില്ല. പക്ഷേ ഇന്ത്യക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ചിന്തകളും ആശയങ്ങളും കാഴ്ചപ്പാടുകളും എന്നും നിലനില്‍ക്കും”- നരേന്ദ്ര മോദി.
Salutations to Dr. APJ Abdul Kalam on his birth anniversary. pic.twitter.com/C9kPE7p3We
— Narendra Modi (@narendramodi) October 15, 2015