Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുദ്രാ വായ്പക്കള്‍ക്കായി നിധി രൂപീകരിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


സൂക്ഷ്മ യൂണിറ്റുകളുടെ വികസനത്തിനായുള്ള ധനകാര്യ ഏജന്‍സിയായ ‘മുദ്ര’ മുഖേന വായ്പ ലഭ്യമാക്കുന്നതിന് ഒരു ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് രൂപീകരിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

ആദ്യഘട്ടത്തില്‍ സൂക്ഷമ ചെറുകിട യൂണിറ്റുകള്‍ക്ക് ഒരു ലക്ഷത്തിന് മുകളില്‍ ധനസഹായം നല്‍കാന്‍ ഈ നിധി ഉപകരിക്കും. മുദ്രാ ലിമിറ്റഡിനെ ചെറുകിട വ്യവസായ ബാങ്ക് (സിഡ്ബി ) യുടെ അനുബന്ധ ബാങ്കായ മുദ്രാ (സിഡ്ബി) ബാങ്കാക്കി മാറ്റാനുള്ള നിര്‍ദേശത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.