Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുദ്രാ യോജനയുടെ 10 വർഷം ശാക്തീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും കാലമായിരുന്നു : പ്രധാനമന്ത്രി


10 വർഷം പൂർത്തിയാക്കിയ ‘പ്രധാനമന്ത്രി മുദ്രാ യോജന’യെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിക്കുകയും “ശാക്തീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും”യാത്ര എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ശരിയായ പിന്തുണലഭിച്ചാൽ ഇന്ത്യയിലെ ജനങ്ങൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുദ്രാ യോജന ആരംഭിച്ചതിനുശേഷം 33 ലക്ഷം കോടി രൂപയുടെ 52 കോടിയിലധികം ഈട് രഹിത വായ്പകൾ വിതരണം ചെയ്തു. ഇതിൽ 
70 ശതമാനത്തോളം വായ്പകൾ വനിതകൾക്കും 50 ശതമാനത്തോളം എസ്‌സി/എസ്ടി/ഒബിസി സംരംഭകർക്കും പ്രയോജനപ്പെട്ടു. തുടക്കക്കാരായ സംരംഭകർക്ക് 10 ലക്ഷം കോടി രൂപയുടെ വായ്പ ലഭ്യമാക്കിക്കൊണ്ട് അവരെ ശാക്തീകരിക്കുകയും പദ്ധതിയാരംഭിച്ച്  ആദ്യ മൂന്ന് വർഷത്തിനുള്ളിൽ ഒരു കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇന്ത്യയിലുടനീളം ശക്തമായ സംരംഭകത്വ മനോഭാവം പ്രകടമാക്കുന്ന മുദ്രാ വായ്പകളിൽ 6 കോടിയോളം വായ്പകൾ അനുവദിച്ചുകൊണ്ട് ബീഹാർ പോലുള്ള സംസ്ഥാനങ്ങൾ മുൻനിരയിലെത്തി.

ജീവിതങ്ങളെ പരിവർത്തനം ചെയ്യുന്നതിൽ മുദ്രാ യോജനയുടെ നിർണായക പങ്കിനെക്കുറിച്ചുള്ള MyGovIndia യുടെ എക്സ് ത്രെഡുകൾക്ക് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു;

“#10YearsofMUDRA ശാക്തീകരണത്തിന്റെയും സംരംഭകത്വത്തിന്റെയുമാണ്. ശരിയായ പിന്തുണ നൽകിയാൽ ഇന്ത്യയിലെ ജനങ്ങൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഇത് തെളിയിച്ചിരിക്കുന്നു!”

-NK-