Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുതിർന്ന ആണവ ശാസ്ത്രജ്ഞൻ ഡോ. രാജഗോപാല ചിദംബരത്തിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


മുതിർന്ന ആണവ ശാസ്ത്രജ്ഞൻ ഡോ. രാജഗോപാല ചിദംബരത്തിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യയുടെ ആണവപദ്ധതികളുടെ പ്രധാന ശില്പികളിലൊരാളാണ് ഡോ. രാജഗോപാല ചിദംബരമെന്നും  ഇന്ത്യയുടെ ശാസ്ത്രീയവും തന്ത്രപരവുമായ കഴിവുകൾ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം മികച്ച  സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു.

‘എക്‌സിൽ’ പ്രധാനമന്ത്രി കുറിച്ചു ;

“ഡോ. രാജഗോപാല ചിദംബരത്തിൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യയുടെ ആണവപദ്ധതികളുടെ പ്രധാന ശില്പികളിലൊരാളായ അദ്ദേഹം ഇന്ത്യയുടെ ശാസ്ത്രീയവും തന്ത്രപരവുമായ കഴിവുകൾ ശക്തിപ്പെടുത്തുന്നതിൽ മികച്ച സംഭാവനകൾ നൽകി.  രാജ്യം മുഴുവൻ അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കും, അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ വരും തലമുറകൾക്ക് പ്രചോദനമാകും. ”

 

-NK-