Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുഖ്യമന്ത്രിക്കൊപ്പമുള്ള യോഗത്തില്‍ ഒഡിഷയിലെ വരള്‍ച്ചയും ജലക്ഷാമവും പ്രധാനമന്ത്രി വിലയിരുത്തി

s2016052183668


ഒഡിഷയുടെ വിവിധ ഭാഗങ്ങളിലെ ജലക്ഷാമവും വരള്‍ച്ചയും വിലയിരുത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചുചേര്‍ത്തു. സംസ്ഥാന മുഖ്യമന്ത്രി ശ്രീ. നവീന്‍ പട്‌നായിക്കും ഉന്നത കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരും പങ്കെടുത്തു.

ദേശീയ ദുരിതാശ്വാസനിധിയില്‍നിന്ന് 600.52 കോടി രൂപ ഒഡിഷയ്ക്ക് അനുവദിച്ചു. സംസ്ഥാന ദുരിതാശ്വാസനിധിയിലേക്കുള്ള കേന്ദ്രവിഹിതമായി അനുവദിച്ച 560.25 കോടിക്കു പുറമേയാണിത്. 2016-17ലേക്കുള്ള സംസ്ഥാന ദുരിതാശ്വാസനിധിയിലേക്കുള്ള കേന്ദ്രവിഹിതത്തിന്റെ ആദ്യഗഡുവായി 294.375 കോടി രൂപയും അനുവദിച്ചു.

ജലസംരക്ഷണദൗത്യത്തിന്റെ ഭാഗമായി കൃഷിയാവശ്യത്തിനുള്ള 25000 കുളങ്ങളും 7000 ചെക്ക് ഡാമുകളും 4000 നീരൊഴുക്കിന്റെ ദിശ മാറ്റിവിടുന്ന ചിറകളും 4000 ഊറലുള്ള കുളങ്ങളും 400 ജലസംഭരണികളും 350 പൊതുകുളങ്ങളും നിര്‍മിച്ചു.

പ്രധാനമന്ത്രി കൃഷി സീഞ്ചായ് യോജന പദ്ധതി പ്രകാരമുള്ള ജില്ലാതല ജലസേചനപദ്ധതികള്‍ 30 ജില്ലകളിലും പൂര്‍ത്തിയാക്കിതയായി മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. പദ്ധതി അതിവേഗം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷികപദ്ധതികളുടെയും പൈപ്പുകളിലൂടെയുള്ള ജലവിതരണപദ്ധതിയുടെയും ഗ്രാമപ്രദേശങ്ങളില്‍ ബാങ്കിങ് സേവനം ലഭ്യമാക്കുന്ന പദ്ധതിയുടെയും പ്രവര്‍ത്തന പുരോഗതി യോഗം വിലയിരുത്തി.

കേന്ദ്രവും സംസ്ഥാനവും സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തോടെയാണു യോഗം സമാപിച്ചത്.