Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുക്ത തിലകിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


മുൻ പൂനെ മേയറും മഹാരാഷ്ട്ര എംഎൽഎയുമായ ശ്രീമതി മുക്ത തിലകിന്റെ  നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. 

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ശ്രീമതി മുക്ത തിലക് ജി സമൂഹത്തെ ശുഷ്കാന്തിയോടെ സേവിച്ചു. ജനോപകാരപ്രദമായ പ്രശ്‌നങ്ങൾ ഉന്നയിച്ച് അവർ വ്യക്തിമുദ്ര പതിപ്പിച്ചു, പൂനെ മേയർ എന്ന നിലയിൽ ശ്രദ്ധേയമായ ഒരു ഭരണകാലം അവർക്കുണ്ടായിരുന്നു. ബിജെപിയോടുള്ള അവരുടെ പ്രതിബദ്ധത പ്രവർത്തകർക്ക് എന്നും വിലമതിക്കും. അവരുടെ വിയോഗത്തിൽ വേദനിക്കുന്നു. കുടുംബത്തെയും പിന്തുണയ്ക്കുന്നവരെയും   അനുശോചനം  അറിയിക്കുന്നു  . ഓം ശാന്തി.”

***

–ND–