Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മിസോറാമിലെ പാലം അപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


മിസോറാമിൽ പാലം അപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. 

 പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു : 

മിസോറാമിലെ പാലം അപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ അഗാധമായ ദുഃഖമുണ്ട്.  പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്, ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്.

മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നൽകുമെന്നും  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

 

NS