Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മിസോറാം സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മിസോറാം സംസ്ഥാന രൂപീകരണ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു. മിസോറാമിൻ്റെ തുടർച്ചയായ പുരോഗതിക്കും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു; “മിസോറാമിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൻ്റെ ആശംസകൾ. മിസോറാമിൻ്റെ തനതായ സാംസ്‌കാരിക മികവിലും, സമ്പന്നമായ സൗന്ദര്യത്തിലും, അവിടുത്തെ ജനങ്ങളുടെ ഊഷ്മളതയിലും ഇന്ത്യ അഭിമാനിക്കുന്നു. പാരമ്പര്യത്തിൻ്റെയും ഐക്യത്തിൻ്റെയും സമന്വയം ഉൾക്കൊള്ളുന്ന മിസോ സംസ്കാരം വളരെ പ്രചോദനാത്മകമാണ്. മിസോറാമിൻ്റെ തുടർച്ചയായ പുരോഗതിക്കും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുന്നു.”

 

SK