Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മിഷന്‍ ഭാഗീരഥ ഉദ്ഘാടനം ചെയ്തു; തെലങ്കാനയിലെ പ്രധാന വികസനപദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു

മിഷന്‍ ഭാഗീരഥ ഉദ്ഘാടനം ചെയ്തു; തെലങ്കാനയിലെ പ്രധാന വികസനപദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു

മിഷന്‍ ഭാഗീരഥ ഉദ്ഘാടനം ചെയ്തു; തെലങ്കാനയിലെ പ്രധാന വികസനപദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു

മിഷന്‍ ഭാഗീരഥ ഉദ്ഘാടനം ചെയ്തു; തെലങ്കാനയിലെ പ്രധാന വികസനപദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു


തെലങ്കാനയിലെ മേഡക് ജില്ലയില്‍ പെട്ട ഗ്രാമമായ കോമതിബണ്ടയില്‍ മിഷന്‍ ഭാഗീരഥ, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാന്‍ സംസ്ഥാന ഗവണ്‍മെന്‍റ് ആരംഭിച്ച പദ്ധതിയാണിത്.

പ്രധാന വികസനപദ്ധതികളുടെ ശിലാഫലകങ്ങളുടെ അനാച്ഛാദനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. രാമഗുണ്ടത്ത് എന്‍.ടി.പി.സിയുടെ 1600 മെഗാവാട്ട് താപവൈദ്യുതി നിലയം, രാമഗുണ്ടത്തു തന്നെയുള്ള വളംനിര്‍മാണ പ്ലാന്റിന്‍റെ പുനരുദ്ധാരണം, വാറങ്കലില്‍ കാലോജി നാരായണ റാവു ആരോഗ്യശാസ്ത്ര സര്‍വകലാശാല, മനോഹരാബാദ്-കോതപ്പള്ളി റെയില്‍വേ ലൈന്‍ എന്നീ പദ്ധതികള്‍ക്കാണു തറക്കല്ലിട്ടത്. ഇതോടാപ്പം പ്രധാനമന്ത്രി അദിലാബാദ് ജില്ലയിലെ ജയ്പൂരിലുള്ള സിംഗരേനി കല്‍ക്കരി ഖനിയിലെ 1200 മെഗാവാട്ട് താപവൈദ്യുത നിലയം രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു.

ചടങ്ങിനു സാക്ഷ്യംവഹിക്കാനെത്തിയ വന്‍ ജനാവലിയെ അഭിസംബോധന ചെയ്യവേ, ജനങ്ങളുടെ ആഗ്രഹങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കൈക്കൊണ്ടുവരുന്ന നടപടികള്‍ക്ക് അദ്ദേഹം സംസ്ഥാന ഗവണ്‍മെന്റിനെ അനുമോദിച്ചു. രാജ്യത്തിന്റെ പുരോഗതിക്കു സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഈ ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണെന്നു ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കാനുള്ള മിഷന്‍ ഭാഗീരഥിക്കു തുടക്കമിട്ടതിന് സംസ്ഥാന ഗവണ്‍മെന്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. തെലങ്കാന മുഖ്യമന്ത്രി ശ്രീ. കെ.ചന്ദ്രശേഖര്‍ റാവുവിനെ കണ്ടുമുട്ടുമ്പോഴെല്ലാം ചര്‍ച്ച ചെയ്യാറുള്ളതു സംസ്ഥാനത്തിന്‍റെ വികസനവും ജലലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണെന്ന് ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. ജലത്തിന്റെ പ്രാധാന്യവും അതു സംരക്ഷിക്കാന്‍ എല്ലാ പൗരന്മാരും ശ്രമിക്കേണ്ടതിന്‍റെ ആവശ്യകതയും പ്രധാനമന്ത്രി ശ്രദ്ധയില്‍ പെടുത്തി.

പുതിയ റെയില്‍പ്പാതയ്ക്കു തറക്കല്ലിട്ടതിലൂടെ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആഗ്രഹം സഫലമാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനു തുടക്കമിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വളംനിര്‍മാണ പ്ലാന്റും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഊര്‍ജമേഖലയിലെ പരിഷ്‌കാരങ്ങളെക്കുറിച്ചും ജലസേചനത്തെക്കുറിച്ചും റെയില്‍പ്പാതകള്‍ എങ്ങനെ സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

വ്യാജ ഗോസംരക്ഷകരെ കരുതിയിരിക്കണമെന്നു ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി, അത്തരക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്നു സംസ്ഥാന ഗവണ്‍മെന്‍റുകളോടും ആവശ്യപ്പെട്ടു.