Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മികച്ച പാര്‍ലമെന്റേറിയന്‍മാര്‍ക്ക് അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു

മികച്ച പാര്‍ലമെന്റേറിയന്‍മാര്‍ക്ക് അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു

മികച്ച പാര്‍ലമെന്റേറിയന്‍മാര്‍ക്ക് അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു


ഇന്ത്യന്‍ പാര്‍ലമെന്ററി ഗ്രൂപ്പ് ന്യൂഡെല്‍ഹിയില്‍ നടത്തിയ മികച്ച പാര്‍ലമെന്റേറിയന്‍മാര്‍ക്ക് അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ചു ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് മികച്ച പാര്‍ലമെന്റേറിയന്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഉപരാഷ്ട്രപതി ശ്രീ. എം.വെങ്കയ്യ നായിഡുവും ലോക്‌സഭാ സ്പീക്കര്‍ ശ്രീമതി സുമിത്ര മഹാജനും സന്നിഹിതരായിരുന്നു.

അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി, അവര്‍ പാര്‍ലമെന്റിനും രാഷ്ട്രത്തിനും നല്‍കിയ സംഭാവന എന്നും സ്മരിക്കപ്പെടുമെന്നു വ്യക്തമാക്കി. മികച്ച പാര്‍ലമെന്റേറിയന്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് അംഗീകാരമാണെന്നും അവരില്‍നിന്ന് ഏറെ പഠിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

125 കോടി ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളെയും ശബ്ദത്തെയും പാര്‍ലമെന്റ് പ്രതിനിധാനം ചെയ്യുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെല്ലാം വിലപ്പെട്ട കാര്യങ്ങളാണെന്നും പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗവണ്‍മെന്റിനും നയരൂപീകരണം നടത്തുന്നവര്‍ക്കും അവസരം ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് തടസ്സപ്പെടുന്നതു സാധാരണ മനുഷ്യനെയും അതുപോലെതന്നെ അവരെ പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്റേറിയന്‍മാരെയും ബാധിക്കുന്നുവെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. സഭാനടപടികളില്‍ തടസ്സമുണ്ടാകുന്നത് ഗവണ്‍മെന്റിനേക്കാള്‍ ബാധിക്കുക രാജ്യത്തെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കേണ്ടതു പാര്‍ലമെന്റേറിയന്‍മാരുടെ ഉത്തരവാദിത്തമാണെന്നും അതിലൂടെ എല്ലാ പാര്‍ലമെന്റേറിയന്‍മാര്‍ക്കും സംസാരിക്കാനും ചരിത്രത്തിന്റെ ഭാഗമാകാനും അവസരം ലഭിക്കുമെന്നും പ്രധാനന്ത്രി പറഞ്ഞു.