എ. പദ്ധതികളുടെ സമാരംഭം കുറിക്കൽ/അവലോകനം
1. ഇന്ത്യ 500 മില്യൺ യുഎസ് ഡോളർ ധനസഹായം നൽകുന്ന ഗ്രേറ്റർ മാലെ കണക്റ്റിവിറ്റി പ്രോജക്റ്റിനായുള്ള സുസ്ഥിരപ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു.
2. 227 മില്യൺ യുഎസ് ഡോളറിന്റെ എക്സിം ബാങ്ക് ഓഫ് ഇന്ത്യ ബയേഴ്സ് ക്രെഡിറ്റ് ഫിനാൻസ് പ്രകാരം ഹുൽഹുമാലെയിലെ 4,000 സാമൂഹ്യ ഭവനയൂണിറ്റുകളുടെ നിർമാണപുരോഗതിയുടെ അവലോകനം.
3. 34 ദ്വീപുകളിലെ അദ്ദു റോഡുകളും പുനരുദ്ധാരണവും, വെള്ളവും ശുചിത്വവും, ഫ്രൈഡേ മസ്ജിദ് പുനരുദ്ധാരണ പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള ഇന്ത്യ-മാലദ്വീപ് വികസന സഹകരണത്തിന്റെ അവലോകനം.
ബി. കൈമാറിയ കരാറുകൾ/ധാരണാപത്രങ്ങൾ
1. മാലദ്വീപിലെ പ്രാദേശിക കൗൺസിലുകളിലെയും വനിതാ വികസന സമിതിയിലെയും അംഗങ്ങളുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും പരിശീലനം നൽകുന്നതിനുമായി എൻഐആർഡിപിആർ ഇന്ത്യയും മാലദ്വീപിലെ പ്രാദേശിക ഗവൺമെന്റ് അതോറിറ്റിയും തമ്മിലുള്ള ധാരണാപത്രം
2. കാലാവസ്ഥാ പ്രവചനശേഷി വർധിപ്പിക്കലും വിവരക്കൈമാറ്റവും സമുദ്രശാസ്ത്രഗവേഷണവും സാധ്യതയുള്ള മൽസ്യബന്ധന മേഖലകളിലെ സഹകരണവും സംബന്ധിച്ച് എൻസിഒഐഎസ് ഇന്ത്യയും മാലദ്വീപിലെ മൽസ്യബന്ധനമന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.
3. സൈബർ സുരക്ഷാ മേഖലയിലെ സഹകരണത്തിനായി സിഇആർടി-ഇന്ത്യയും മാലദ്വീപിലെ എൻസിഐടിയും തമ്മിലുള്ള ധാരണാപത്രം.
4. ദുരന്തനിവാരണ മേഖലയിൽ സഹകരണത്തിനായി എൻഡിഎംഎ ഇന്ത്യ, എൻഡിഎംഎ മാലദ്വീപ് എന്നിവ തമ്മിലുള്ള ധാരണാപത്രം.
5. മാലദ്വീപിലെ പൊലീസ് അടിസ്ഥാനസൗകര്യങ്ങൾക്ക് 41 മില്യൺ യുഎസ് ഡോളർ ബയേഴ്സ് ക്രെഡിറ്റ് ഫിനാൻസിംഗിനായി എക്സിം ബാങ്കും മാലദ്വീപിലെ ധനമന്ത്രാലയവും തമ്മിലുള്ള കരാർ.
6. ഹുൽഹുമാലെയിൽ അധികമായി നിർമിക്കുന്ന 2,000 സാമൂഹ്യ ഭവന യൂണിറ്റുകൾക്കായി 119 മില്യൺ യുഎസ് ഡോളറിന്റെ ബയേഴ്സ് ക്രെഡിറ്റ് ധനസഹാത്തിന്റെ അംഗീകാരത്തിനായി എക്സിം ബാങ്ക് ഓഫ് ഇന്ത്യയും മാലദ്വീപിലെ ധനകാര്യ മന്ത്രാലയവും തമ്മിലുള്ള കരാർ.
സി. പ്രഖ്യാപനങ്ങൾ
1. മാലദ്വീപിലെ അടിസ്ഥാനസൗകര്യവികസന പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന് 100 മില്യൺ യുഎസ് ഡോളറിന്റെ പുതിയ ലൈൻ ഓഫ് ക്രെഡിറ്റ് വിപുലീകരണം
2. ലൈൻ ഓഫ് ക്രെഡിറ്റിന് കീഴിലുള്ള 128 മില്യൺ യുഎസ് ഡോളറിന്റെ ഹനിമധൂ വിമാനത്താവള വികസന പദ്ധതിക്ക് ഇപിസി കരാർ നൽകുന്നതിനുള്ള അംഗീകാരം.
3. ലൈൻ ഓഫ് ക്രെഡിറ്റ് പ്രകാരമുള്ള 324 മില്യൺ ഡോളറിന്റെ ഗുൽഹിഫഹ്ലു തുറമുഖ വികസന പദ്ധതിയുടെ ഡിപിആർ അംഗീകാരവും ടെൻഡർ നടപടികൾ ആരംഭിക്കലും.
4. ലൈൻ ഓഫ് ക്രെഡിറ്റ് പ്രകാരമുള്ള 30 മില്യൺ യുഎസ് ഡോളറിന്റെ ക്യാൻസർ ആശുപത്രി പദ്ധതിക്കായുള്ള സാധ്യതാ റിപ്പോർട്ടിന്റെ അംഗീകാരവും സാമ്പത്തികധാരണയും.
5. ഹുൽഹുമാലെയിൽ അധികമായി 2,000 സാമൂഹ്യ ഭവന യൂണിറ്റുകൾക്കായി എക്സിം ബാങ്ക് ഓഫ് ഇന്ത്യയുടെ 119 മില്യൺ യുഎസ് ഡോളർ ബയേഴ്സ് ക്രെഡിറ്റ് ധനസഹായം.
6. മാലിദ്വീപിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഡ്യൂട്ടി ഫ്രീ ട്യൂണ കയറ്റുമതി സുഗമമാക്കൽ.
7. നേരത്തെ നൽകിയ സിജിഎസ് ഹുരാവീ എന്ന കപ്പലിന് പകരം മാലദ്വീപ് ദേശീയ പ്രതിരോധ സേനയ്ക്ക് മറ്റൊരു കപ്പലിന്റെ വിതരണം.
8. മാലദ്വീപ് ദേശീയ പ്രതിരോധ സേനയ്ക്ക് രണ്ടാമത്തെ ലാൻഡിംഗ് ക്രാഫ്റ്റ് അസാൾട്ട് (എൽസിഎ) വിതരണം
9. മാലദ്വീപ് ദേശീയ പ്രതിരോധ സേനയ്ക്ക് 24 യൂട്ടിലിറ്റി വാഹനങ്ങൾ സമ്മാനിക്കൽ.
–ND–