Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മാധവ്പുർ മേളയിൽ പ്രകടമായ, ഗുജറാത്തും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും തമ്മിലുള്ള സഹവർത്തിത്വം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി


ഗുജറാത്തിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ഇടയിലുള്ള മഹത്തായ സാംസ്കാരിക സമന്വയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉയർത്തിക്കാട്ടി. ഇക്കാര്യത്തിൽ മാധവ്പുർ മേളയ്ക്കാണു ഖ്യാതി നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മാധവ്പുർ മേളയെക്കുറിച്ചുള്ള അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമയുടെ ട്വീറ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ഗുജറാത്തും വടക്കുകിഴക്കൻമേഖലയും തമ്മിലുള്ള മഹത്തായ സാംസ്കാരിക സമന്വയം; മാധവ്പുർ മേളയ്ക്കു നന്ദി.”

****

-ND-