മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റിന് (എംഎസ്എസ്സി) പേര് ചേർക്കാൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വനിതകളോട് അഭ്യർത്ഥിച്ചു
എംഎസ്എസ്സി വഴി സ്ത്രീകൾക്ക് സാമ്പത്തിക ഉൾപ്പെടുത്തൽ വർധിപ്പിക്കുന്നതിനെക്കുറിച്ചും മികച്ച വരുമാനം നൽകുന്നതിനെക്കുറിച്ചും കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി ഇറാനിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു:
“കൂടുതൽ സ്ത്രീകളെ എംഎസ്എസ്സി-യിൽ ചേരാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഇത് നമ്മുടെ നാരീ ശക്തിക്ക് ധാരാളം ഗുണം ചെയ്യും .”
***
I also urge more women to enrol for MSSC. It offers many advantages for our Nari Shakti. https://t.co/xG7t8XBvOq
— Narendra Modi (@narendramodi) April 29, 2023