മഹാവീര ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭഗവാന്‍ മഹാവീരന് ഇന്ന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു. ഭഗവാന്‍ മഹാവീരന്‍ എല്ലായ്പ്പോഴും അഹിംസ, സത്യം, കാരുണ്യം എന്നിവയെക്കുറിച്ച് ഊന്നിപ്പറഞ്ഞിരുന്നുവെന്നും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ലോകമെമ്പാടുമുള്ള എണ്ണമറ്റ ജനതയ്ക്ക് കരുത്തുപകരുന്നുവെന്നും ശ്രീ മോദി പറഞ്ഞു. കഴിഞ്ഞവര്‍ഷം പ്രാകൃത് ഭാഷക്ക് ക്ലാസിക്കല്‍ ഭാഷാ പദവി നല്‍കിയ ഗവൺമെൻ്റിൻ്റെ തീരുമാനത്തിന് വളരെയധികം അഭിനന്ദനം ലഭിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
എക്സിലെ ഒരു പോസ്റ്റില്‍ പ്രധാനമന്ത്രി കുറിച്ചു;
” അഹിംസ, സത്യം, കാരുണ്യം എന്നിവയ്ക്ക് എല്ലായ്‌പ്പോഴും ഊന്നല്‍ നല്‍കിയ ഭഗവാന്‍ മഹാവീരനെ നാമെല്ലാവരും നമിക്കുന്നു. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ലോകമെമ്പാടുമുള്ള എണ്ണമറ്റ ആളുകള്‍ക്ക് കരുത്തുപകരുന്നു. ജൈന സമൂഹം അദ്ദേഹത്തിന്റെ ഉപദേശങ്ങളെ മനോഹരമായി സംരക്ഷിക്കുകയും ജനപ്രിയമാക്കുകയും ചെയ്തിട്ടുണ്ട്. ഭഗവാന്‍ മഹാവീരനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അവര്‍ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മികവ് ആര്‍ജ്ജിക്കുകയും സാമൂഹിക ക്ഷേമത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നു.
ഞങ്ങളുടെ ഗവണ്‍മെന്റ് എല്ലായ്‌പ്പോഴും ഭഗവാന്‍ മഹാവീരന്റെ ദര്‍ശനങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷം, ഞങ്ങള്‍ പ്രാകൃത് ഭാഷക്ക് ക്ലാസിക്കല്‍ ഭാഷയുടെ പദവി നല്‍കി. ആ തീരുമാനത്തിന് വളരെയധികം അഭിനന്ദനം ലഭിക്കുകയും ചെയ്തു”.
We all bow to Bhagwan Mahavir, who always emphasised on non-violence, truth and compassion. His ideals give strength to countless people all around the world. His teachings have been beautifully preserved and popularised by the Jain community. Inspired by Bhagwan Mahavir, they… pic.twitter.com/BRXIFNm9PW
— Narendra Modi (@narendramodi) April 10, 2025
-NK-