Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ശ്രീ മനോഹർ ജോഷിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ശ്രീ മനോഹർ ജോഷിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ശ്രീ ജോഷി 2002 മുതൽ 2004 വരെ ലോക്‌സഭാ സ്പീക്കറായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയെന്ന നിലയിൽ സംസ്ഥാനത്തിന്റെ പുരോഗതിക്കായി ശ്രീ മനോഹർ ജോഷി അക്ഷീണം പ്രയത്നിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ലോക്‌സഭാ സ്പീക്കറായിരുന്ന കാലത്ത്, നമ്മുടെ പാർലിമെന്ററി പ്രക്രിയകൾ കൂടുതൽ ഊർജ്ജസ്വലവും പങ്കാളിത്തവുമുള്ളതാക്കാൻ ശ്രീ ജോഷി പരിശ്രമിച്ചു, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ശ്രീ മനോഹർ ജോഷി ജിയുടെ വേർപാടിൽ വേദനിക്കുന്നു. മുൻസിപ്പൽ, സംസ്ഥാന, ദേശീയ തലങ്ങളിൽ വർഷങ്ങളോളം പൊതു സേവനത്തിൽ ചെലവഴിച്ച മുതിർന്ന നേതാവായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര മുഖ്യമന്ത്രി എന്ന നിലയിൽ സംസ്ഥാനത്തിന്റെ പുരോഗതിക്കായി അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. കേന്ദ്രമന്ത്രി എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. ലോക്‌സഭാ സ്പീക്കറായിരുന്ന കാലത്ത്, നമ്മുടെ പാർലിമെന്ററി  പ്രക്രിയകൾ കൂടുതൽ ഊർജ്ജസ്വലവും പങ്കാളിത്തവുമുള്ളതാക്കാൻ അദ്ദേഹം ശ്രമിച്ചു. നാല് നിയമസഭകളിലും സേവനമനുഷ്ഠിച്ചു എന്ന ബഹുമതി നേടിയ, ഒരു നിയമസഭാംഗമെന്ന നിലയിൽ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അനുഭാവികളോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”

 

 

***

–NK–