Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാരാഷ്ട്രയിലെ ലക്ഷ്മൺ ജഗ്താപ്പിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


മഹാരാഷ്ട്രയിലെ   എം.എൽ.എ ശ്രീ ലക്ഷ്മൺ ജഗ്താപിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“മഹാരാഷ്ട്ര നിയമസഭാംഗം  ശ്രീ ലക്ഷ്മൺ ജഗ്താപ് ജിയുടെ നിര്യാണത്തിൽ വേദനിക്കുന്നു. പുണെയുടെയും പരിസര പ്രദേശങ്ങളുടെയും പൊതുക്ഷേമത്തിനും വികസനത്തിനും അദ്ദേഹം വലിയ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അനുഭാവികളോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”

*****

–ND–