Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാരാഷ്ട്രയിലെ നാന്ദേഡിൽ നടന്ന അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രിയുടെ അനുശോചനം


മഹാരാഷ്ട്രയിലെ നാന്ദേഡിൽ നടന്ന അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും സഹായധനവും പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു ;

“മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ വേദനയുണ്ട്. എന്റെ ചിന്തകൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.   പ്രാദേശിക ഭരണാധികാരികൾ ദുരന്തത്തിന് ഇരയായവർക്കു സഹായമേകുന്നുണ്ട്.

മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടുലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും: പ്രധാനമന്ത്രി @narendramodi”

***

NK